Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പണവും സമയവും പോയി... ചാനല്‍ ചര്‍ച്ചയിലെ കൈവിട്ട ഒരു വാക്കില്‍ ഐഷ സുല്‍ത്താന അനുഭവിച്ച വേദനയ്ക്ക് കണക്കില്ല; രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും ഒഴിവാക്കാന്‍ ഹൈക്കോടതില്‍ പോയതിന് ലക്ഷങ്ങള്‍ വേറെ; അയിഷ സുല്‍ത്താനയ്ക്ക് ഒരാഴ്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം

18 JUNE 2021 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്

സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ

യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണനയിൽ... നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് പറയണമെന്ന് കാരണവന്‍മാര്‍ പറയുന്നത് ചുമ്മാതല്ല. ചാനലുകാര്‍ റേറ്റിംഗ് കൂട്ടാന്‍ ചോദിച്ച ചോദ്യത്തിന് ആവേശം കയറി പറഞ്ഞ ഉത്തരത്തിനാണ് അയിഷ സുല്‍ത്താന എന്ന നടിയും യുവ സംവിധായികയുമായ തീ തിന്നുന്നത്.

രാജ്യദ്രോഹക്കേസില്‍ ജയിലിലാകാതിരിക്കാന്‍ പാട് പെടുകയാണ്. ഹൈക്കോടതിയില്‍ പോകണമെങ്കില്‍ വക്കീലിനും മറ്റുമായി ചെലവാകേണ്ടത് ലക്ഷങ്ങളും.

 



കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുനേരെ ബയോവെപ്പണ്‍ (ജൈവായുധം) പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശമാണ് കുരുക്കിലാക്കിയത്. ഇതിനെത്തുടര്‍ന്ന് കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ അയിഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി ഒരാഴ്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്നലെ അയിഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതോടെ ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ച് വിധി പറയാന്‍ മാറ്റി.

ജൂണ്‍ 20നു വൈകിട്ട് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയിഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്. അന്ന് അയിഷ ഹാജരാകണം. അതിനുശേഷം അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തില്‍ വിടണം. അറസ്റ്റിനു ശേഷം അയിഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വന്നാല്‍ അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വേണമെന്ന ആവശ്യവും സിംഗിള്‍ബെഞ്ച് അനുവദിച്ചു.

 

 



കേസില്‍ കക്ഷി ചേരാനെത്തിയ പരാതിക്കാരില്‍ ഒരാളായ പ്രതീഷ് വിശ്വനാഥന്റെ അപേക്ഷ തള്ളിയെങ്കിലും അഭിഭാഷകന്റെ വാദങ്ങള്‍ കോടതി കേട്ടു.

ജൂണ്‍ ഏഴിന് ടി.വി ചാനല്‍ ചര്‍ച്ചയിലാണ് അയിഷ വിവാദ പരാമര്‍ശം നടത്തിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം കൊവിഡിനെ ജൈവായുധമായി ഉപയോഗിച്ചെന്ന പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെതിരെ വിദ്വേഷം വളര്‍ത്താനാണ്. നടിയും സംവിധായികയുമായ ഹര്‍ജിക്കാരിയുടെ പരാമര്‍ശം ദ്വീപിലെ സ്‌കൂള്‍ കുട്ടിയില്‍ പോലും വിദ്വേഷമുണ്ടാക്കും. പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കും. വിവാദ പരാമര്‍ശത്തെ സര്‍ക്കാരിനെതിരായ വിമര്‍ശനമായി കാണാനാവില്ല. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാരിന് വേണ്ടി വാദിച്ചു

 



അതേസമയം ഈ പരാമര്‍ശം ചാനലിലെ ചൂടുപിടിച്ച വാദപ്രതിവാദത്തില്‍ സംഭവിച്ചുപോയതാണെന്ന് അയിഷയും വാദിച്ചു. ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തി ഫേസ്ബുക്കിലടക്കം പോസ്റ്റിട്ടു. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് പരാമര്‍ശം. കേന്ദ്രസര്‍ക്കാരിനെ നിന്ദിക്കാന്‍ ഉദ്ദേശിച്ചില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും അയിഷയ്ക്ക് വേണ്ടി വാദിച്ചു.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പന്‍ പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അയിഷ സുല്‍ത്താന നേരത്തെ വ്യക്തമാക്കുന്നു. അതിന് കാരണം ഒരു വര്‍ഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഐഷ സുല്‍ത്താന പറയുന്നു.

 



അതേസമയം ചോദ്യം ചെയ്യല്ലിന് ഹാജരാകുമെന്നും അടുത്ത ദിവസം ലക്ഷ ദ്വീപിലേക്ക് പോകുമെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. മറ്റന്നാള്‍ തന്നെ ലക്ഷദ്വീപിലേക്ക് പോകുമെന്നും അയിഷ സുല്‍ത്താന വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി...  (8 minutes ago)

റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി  (21 minutes ago)

കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ വിധി ഇന്ന്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം...  (1 hour ago)

സമ്പൂർണ ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂട  (1 hour ago)

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (2 hours ago)

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...  (2 hours ago)

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ  (2 hours ago)

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (3 hours ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (3 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

വീണ്ടും കാട്ടാന ആക്രമണം...  (4 hours ago)

Malayali Vartha Recommends