ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായം... പൊതുജനങ്ങള്‍ക്ക് ധനസഹായവുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍....
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ധനസഹായം... കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ധനസഹായവുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍....
അതിനാല്‍ ധനസഹായമായി ആകെ 210 കോടിയില്‍പരം രൂപ വിതരണം ചെയ്യുന്നതിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്കി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ധനക്കമ്മി നേരിടുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ തന്നെ ധനസഹായം നല്‍കും. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് ആയിരം രൂപ വീതം നല്കുവാനാണ് ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാനത്താകെ 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha