Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിവാഹാഭ്യര്‍ഥന പോയ പോക്ക്... സ്വന്തം കട കത്തിച്ചാമ്പലകുന്നതിന്റെ വേദനയില്‍ നിന്നും തിരിച്ചെത്തുമ്പോഴേക്കും നഷ്ടപ്പെട്ടത് പൊന്നു മകളെ; വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാട് പുകയുന്നു

18 JUNE 2021 08:20 AM IST
മലയാളി വാര്‍ത്ത

വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ തന്നെ ഞെട്ടിച്ചിരുന്നു. ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. അനുജത്തിക്കും കുത്തേറ്റു. സംഭവത്തില്‍ മുട്ടുങ്ങല്‍ പൊതുവയില്‍ കൊണ്ടപറമ്പ് വിനീഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

തകര്‍ന്ന മനസ്സുമായി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ആ അച്ഛന്‍ ഇന്നലെ നാട്ടുകാരെ മുഴുവന്‍ കരയിപ്പിച്ചു. തലേന്നു രാത്രി കത്തി നശിച്ച കടയില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നറിയാനും ശുചീകരണത്തിനും മറ്റുമായാണ് ബാലചന്ദ്രന്‍ വീട്ടില്‍ നിന്നിറങ്ങിയത്. കലങ്ങിയ കണ്ണുകളോടെ തിരിച്ചെത്തിയപ്പോഴേക്കും പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ടിരുന്നു. 15 വര്‍ഷമായി ബാലചന്ദ്രന്‍ പെരിന്തല്‍മണ്ണയില്‍ വ്യാപാരം തുടങ്ങിയിട്ട്.

 



വീട്ടില്‍ നിന്നിറങ്ങി പെരിന്തല്‍മണ്ണയിലെത്തിയപ്പോഴേക്കും അത്യാഹിതത്തന്റെ വാര്‍ത്ത തേടിയെത്തി. ഉടന്‍ തിരിച്ചുപോന്നു. ബാലചന്ദ്രന്റെ സമീപത്തെ വീടുകള്‍ സ്വന്തം സഹോദരന്മാരുടെതാണ്. ബഹളം കേട്ട് ആദ്യം ഓടിയെത്തിയതും ആശുപത്രിയിലെത്തിച്ചതും അവരാണ്. ബാലചന്ദ്രന്റെ 2 മക്കളില്‍ മൂത്തവളായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. ഇളയ മകള്‍ ദേവശ്രീ 9ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ബുധനാഴ്ച വൈകിട്ടു യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷം ഇന്നലെ രാവിലെ എട്ടിനാണ് വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. സംഭവസ്ഥലത്തുനിന്ന് ഓടിയ പ്രതി വഴിയില്‍കണ്ട ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ തന്ത്രപൂര്‍വം സ്‌റ്റേഷനിലെത്തിച്ച് പൊലീസിനു കൈമാറി. കുത്തേറ്റ അനുജത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.



ദൃശ്യയും വിനീഷും ഹയര്‍ സെക്കന്‍ഡറിയില്‍ ഒരുമിച്ചു പഠിച്ചിരുന്നു. 3 മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തി. ഇതു നിരസിച്ച കുടുംബം പൊലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പൊലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചിരുന്നു.

ബാലചന്ദ്രന്റെ ഉടമസ്ഥതയില്‍ പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള വ്യാപാര സ്ഥാപനം കത്തിനശിച്ചതിനു പിന്നിലും താനാണെന്നു വിനീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അവിടെനിന്ന് 13 കിലോമീറ്ററോളം നടന്ന് കൂഴന്തറയിലെ ദൃശ്യയുടെ വീടിനു സമീപമെത്തി ഒളിച്ചുനിന്ന വിനീഷ് രാവിലെ 7.30ന് ബാലചന്ദ്രന്‍ കടയില്‍പോയ സമയത്ത് വീട്ടില്‍ക്കയറി, ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണര്‍ത്തി പലവട്ടം കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

 



ഈ സമയം അമ്മ ദീപ കുളിമുറിയിലായിരുന്നു. സംഭവ ശേഷം സമീപത്തെ വയലിലൂടെ ഓടിയ വിനീഷ് റോഡിലുണ്ടായിരുന്ന ഓട്ടോ വിളിച്ച് പെരിന്തല്‍മണ്ണയിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, യാത്രയ്ക്കിടെ സുഹൃത്തുക്കളില്‍നിന്നു ഫോണ്‍ വഴി വിവരം ലഭിച്ച ഓട്ടോ ഡ്രൈവര്‍ ജൗഹര്‍ ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. തിരുവില്വാമല പാമ്പാടി നെഹ്‌റു കോളജില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് ദൃശ്യ. സംസ്‌കാരം നടത്തി.

ഇന്നലെ എളാട് കൂഴന്തറ ഗ്രാമം ഉണര്‍ന്നത് നടുക്കുന്ന ആ വാര്‍ത്തയുമായാണ്. വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ദൃശ്യ കുത്തേറ്റ് മരിച്ചുവെന്ന വാര്‍ത്ത മരവിച്ച മനസ്സുമായാണ് നാട് ശ്രവിച്ചത്. ക്രൂരമായ കൊലപാതകമാണ് നടന്നത്. ദൃശ്യയുടെ ശരീരത്തില്‍ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. 2 മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. വീടിനകത്ത് രക്തം കട്ട പിടിച്ചു കിടക്കുന്നുണ്ട്.

 



പുല്ല് വെട്ടാന്‍ പണിക്കാരെ കൊണ്ടു പോകുന്നതിനായി അതുവഴിയെത്തിയ വാനിലാണ് ആദ്യം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends