Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എന്ന് നന്നാകുമെന്റാശാനേ... നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വി സംബന്ധിച്ച് ബി.ജെ.പി. ദേശീയ നേതൃത്വം കേരളത്തിലെ റിപ്പോര്‍ട്ടുകള്‍ കണ്ട് അന്തംവിട്ടു; ബി.ജെ.പി. നേതൃത്വത്തിന് കേരളത്തില്‍നിന്നു പോയത് നൂറോളം റിപ്പോര്‍ട്ടുകള്‍; ഒന്നും ചെയ്യാന്‍ കഴിയുന്നില്ല

18 JUNE 2021 08:33 AM IST
മലയാളി വാര്‍ത്ത

ജയിക്കുമായിരുന്ന പല സീറ്റുകളും കളഞ്ഞു കുളിച്ച ബിജെപിക്കാര്‍ ഇപ്പോള്‍ തോല്‍വിയെപ്പറ്റി മെഗാ പഠനം നടത്തുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിസംബന്ധിച്ച് ബി.ജെ.പി. ദേശീയനേതൃത്വത്തിന് കേരളത്തില്‍നിന്ന് ലഭിച്ചത് നൂറോളം റിപ്പോര്‍ട്ടുകളാണ്.

അറിയപ്പെടുന്ന നേതാക്കള്‍മുതല്‍ ആദ്യകാല ആര്‍.എസ്.എസ്. പ്രചാരകന്മാരും പ്രവര്‍ത്തകരുംവരെ വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സംഘടനാപ്രശ്‌നങ്ങള്‍, കൊടകര പണമിടപാട്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെതായി പുറത്തുവന്ന ഫോണ്‍ സംഭാഷണം എന്നിവയെല്ലാം റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് വിവരം.

 


സംഘപരിവാറിനു പുറത്തുനിന്നുള്ള ചിലരും റിപ്പോര്‍ട്ടുകള്‍ അയച്ചിട്ടുണ്ട്. നേതൃത്വം ആവശ്യപ്പെടാതെ സ്വന്തംനിലയ്ക്ക് തയ്യാറാക്കിയവയാണ് ഇതിലേറെയും. സി.വി.ആനന്ദബോസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ഉറപ്പിച്ചുപറയുന്നു. തിരഞ്ഞെടുപ്പു തോല്‍വിയെപ്പറ്റി പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ സെക്രട്ടറി അരുണ്‍ സിങ് പത്രക്കുറിപ്പിറക്കിയിരുന്നു.

കോവിഡനന്തര ഇന്ത്യയിലെ തൊഴില്‍മേഖലയെപ്പറ്റി പഠിക്കാന്‍ നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് ആനന്ദബോസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതടക്കം 16 റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. അവസാനത്തേതാണ് കേരളത്തിലെ ബി.ജെ.പി. സംഘടനാ പ്രശ്‌നങ്ങളെപ്പറ്റിയുള്ളത്.

 

 



ആദ്യകാലനേതാക്കള്‍ അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ആനന്ദബോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍ ഡി.ജി.പി. ജേക്കബ് തോമസും വിശദമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളെ ഉപയോഗിച്ചും കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ ദേശീയനേതൃത്വം ശേഖരിക്കുന്നതായി പറയുന്നുണ്ട്.

ആര്‍.എസ്.എസ്. ദേശീയനേതൃത്വവും കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെയും സംഘടനാപ്രശ്‌നങ്ങളെയുംപറ്റി വിവരങ്ങള്‍ ആരാഞ്ഞതായി സൂചനയുണ്ട്. കേരളത്തിലെ വിഷയങ്ങള്‍ 'നാഗ്പുര്‍' ഗൗരവമായാണ് എടുത്തിരിക്കുന്നത്.



അതേസമയം സി.കെ ജാനുവിനെ സ്ഥാനാര്‍ഥിയാകാന്‍ അവര്‍ക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവും കേസില്‍ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി.

ഇന്നലെയാണ് കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിലായിരുന്നു നടപടി. കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് പോലീസ് കേസ് എടുത്തു.

 



തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ. ജാനുവിന് പണം നല്‍കി എന്നാണ് സുരേന്ദ്രന് എതിരായ കേസ്. ഇത് സംബന്ധിച്ച് ജെ.ആര്‍.പി. നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയ ടെലഫോണ്‍ സംഭാഷണം ചാനലുകളാണ് പുറത്തുവിട്ടത്. ഇതിനു പിന്നാലെ ജാനുവിന്റെ പാര്‍ട്ടിയിലെ മുന്‍പ്രവര്‍ത്തകനും അവര്‍ പണം വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നവാസ് കോടതിയെ സമീപിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends