Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ഇത്രയൊക്കെ പറ്റോ... സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ അശ്വതി അച്ചു പിടിയിലായി; കൊച്ചി സ്വദേശികളായ സഹോദരിമാരുടെ പോരാട്ടം അവസാനം ഫലം കണ്ടു; ശൂരനാട് പോലീസ് അശ്വതിയെ പൊക്കുമ്പോള്‍ നാട്ടുകാര്‍ ഞെട്ടിപ്പോയി

18 JUNE 2021 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവര്‍ക്കുള്ള ഒരു താക്കീതാണ് കഴിഞ്ഞ ദിവസത്തെ സംഭവം. സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത അശ്വതി അച്ചു പിടിയിലായി.

അശ്വതി ശ്രീകുമാറിനേയാണ് ശൂരനാട് പൊലീസ് പിടികൂടിയത്. കൊച്ചി സ്വദേശിനിയായ പ്രഭ എന്ന യുവതിയുടെയും സഹോദരി രമ്യയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രഭയുടെ ഒറ്റയാള്‍ പോരാട്ടമാണ് അശ്വതിയെ നിയമത്തിന് മുന്നില്‍ എത്തിച്ചത്. ആ പോരാട്ടത്തിന്റെ കഥയും ഇരയായത് എങ്ങനെയെന്നും പ്രഭ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

 



2015 മുതല്‍ സമൂഹമാധ്യമം ഉപയോഗിക്കുന്നയാളാണ് ഞാന്‍. അന്നുമുതല്‍ ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആ ക്രമത്തില്‍ തന്നെയാണ് വ്യാജ ഐഡികളില്‍ അവരിട്ടിരിക്കുന്നത്.

ഏഴോളം ഐഡികളാണ് അത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഐഡികളില്‍നിന്ന് പലരുമായി ബന്ധപ്പെടുകയും ചാറ്റിങ്ങിലൂടെ സൗഹൃദത്തിലാകുകയും പിന്നീട് പണം ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഇക്കാര്യം വ്യക്തമാക്കി ഞാന്‍ എന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ടു. ഇത് എന്റെ ചില സുഹൃത്തുക്കളെക്കൊണ്ട് ഷെയര്‍ ചെയ്യിച്ചു.

 



അങ്ങനെ ഒരു പോസ്റ്റിലാണ് എന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരാള്‍ കമന്റ് ചെയ്തത്. അവരോട് സംസാരിക്കുമ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. അനുശ്രീ അനു, അശ്വതി അച്ചു തുടങ്ങിയ പേരുകളിലാണ് ഐഡികള്‍. ചിലതില്‍ എന്റെ ചേച്ചി രമ്യയുടെ ഫോട്ടോകളാണ് ഇട്ടിരിക്കുന്നത്.

ചേച്ചി എനിക്ക് മുന്‍പേതന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആളാണ്. 2015ന് മുന്‍പുതന്നെ ഇവര്‍ ഈ പരിപാടി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലായി. ചേച്ചിയുടെയും പിന്നീട് എന്റെയും ചിത്രങ്ങളുപയോഗിച്ച് നിരവധി ഐഡികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഫാമിലി ഫോട്ടോ വരെ എടുത്തുകൊണ്ട് പോയിട്ടുണ്ട്.

 



വളരെ വിശ്വസനീയമായ രീതിയില്‍ കൃത്യമായ ഇടവേളകളിലാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. കാണുന്നവര്‍ ഇത് വ്യാജ ഐഡിയാണെന്ന് ഒരിക്കലും ധരിക്കില്ല. ഇവര്‍ നന്നായി ക്ഷമയോടെ കാത്തിരുന്ന് ആള്‍ക്കാരെ നന്നായി പഠിച്ചതിന് ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ചിലരോട് പ്രണയമാണെങ്കില്‍ ചിലരോട് കഥന കഥകളൊക്കെ പറഞ്ഞാകും വലയില്‍ വീഴ്ത്തുക. പിന്നീട് ബാങ്ക് അക്കൗണ്ട് കൈമാറി പണം തട്ടും.

അശ്വതി അച്ചു എന്ന പേരിലാണ് കൂടുതല്‍ തട്ടിപ്പ്. പലരും ഈ സ്ത്രീയെ നേരിട്ട് കണ്ടിട്ടുണ്ട്. കാരണം ചാറ്റിലൂടെ പറയുക പണം വാങ്ങാന്‍ ബന്ധുവാണ് എത്തുക എന്നായിരിക്കും. എന്നിട്ട് ഇവര്‍ തന്നെ എത്തി പണം വാങ്ങും. എന്തായാലും ഇതിനെല്ലാം പിന്നില്‍ ഇവര്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

 



പലതരം കഥകള്‍ മെനയാന്‍ ഇവര്‍ മിടുക്കിയാണ്. പക്ഷേ സാങ്കേതികമായി ഇവര്‍ക്ക് വലിയ അറിവില്ല. എന്നാല്‍ ബോട്ടീം എന്ന ആപ് ഉപയോഗിച്ച് വിദേശത്തുള്ളവരില്‍നിന്നുവരെ ലക്ഷങ്ങളോളം പണം തട്ടി. ഇവര്‍ക്ക് സാങ്കേതികമായ സഹായം മറ്റാരോ ആണ് നല്‍കുന്നത് എന്ന് ഉറപ്പാണ്. ഇവരുടെ തട്ടിപ്പ് ഞാന്‍ അറിഞ്ഞെന്ന് മനസ്സിലാക്കി ഇവര്‍ എന്നെ പലതരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇക്കാര്യം മനസ്സിലാക്കിയ ഞാന്‍ ആദ്യം സൈബര്‍ സെല്ലിലാണ് പരാതിപ്പെട്ടത്. പക്ഷേ നിര്‍ഭാഗ്യം എന്നു പറയട്ടെ, വളരെ മോശം പ്രതികരണമാണ് അവിടെ നിന്ന് ലഭിച്ചത്. പരാതിയോട് അവര്‍ മുഖംതിരിച്ചു. അവര്‍ ചോദിക്കുന്നത് എന്തിനാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും പ്രൊഫൈല്‍ ലോക് ചെയ്തൂടെ എന്നുമൊക്കെയാണ്. ആവശ്യക്കാര്‍ ഞങ്ങളായതുകൊണ്ട് അതിനൊന്നും മറുപടി നല്‍കിയില്ല. അവര്‍ പിന്നീട് കേസ് തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

 



അവിടെനിന്നും പ്രതികരണം ഒന്നുമുണ്ടായില്ല. ബാങ്ക് അക്കൗണ്ടില്‍ ശൂരനാട് ആണ് വിലാസം നല്‍കിയിരുന്നത്. അതുപ്രകാരം ശൂരനാട് പൊലീസില്‍ പരാതി കൊടുത്തതോടെയാണ് നടപടി വേഗത്തിലായത്. അവര്‍ നാടുവിടുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ലോക്ഡൗണായിട്ടും സത്യവാങ്മൂലം എഴുതി കൊച്ചിയില്‍നിന്ന് ശൂരനാട്ടേക്ക് കാറില്‍ തിരിച്ചു. സ്‌റ്റേഷനിലെത്തിയപ്പോഴേക്കും അവര്‍ പ്രതിയെ പിടികൂടിയിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (1 hour ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (1 hour ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (2 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (3 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (4 hours ago)

Malayali Vartha Recommends