ദൃശ്യ കൊലപാതകം... പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്ന് പോലീസ് വിലയിരുത്തല്‍... പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചശേഷം റിമാന്റ് ചെയ്തേക്കും
ഇന്നലെയാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചു എന്ന കാരണത്താല്‍ പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ സംഭവം പെരിന്തല്‍മണ്ണ ഏലംകുളത്താണ് നടന്നത്. സംഭവത്തില്‍ പ്രതി വിനീഷിനെ പോലീസ് പിടിക്കൂടിയിരുന്നു.
21കാരിയായ ദൃശ്യയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടാം നിലയിലെ മുറിയിലെത്തി പ്രതി കുത്തി കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ചെന്ന സഹോദരി ദേവശ്രീയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇന്നലെ തന്നെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ വീട്ടുവളപ്പില്‍ തന്നെ സംസ്ക്കാരം നടക്കും. അതേസമയം, പ്രതി വിനീഷിനെ തെളിവെടുപ്പിനായി ഇന്ന് സംഭവസ്ഥലത്തെത്തിക്കും.
പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പോലീസ് വിലയിരുത്തുന്നത്. തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതിയെ റിമാന്റ് ചെയ്തേക്കും.
"
https://www.facebook.com/Malayalivartha