സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും... മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ശനിയാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളത്തോടെ കാലവര്‍ഷം ദുര്‍ബലമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ന് കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha