അവക്കും എടുക്കാന്‍ കഴിയുന്ന വിധത്തിലായതിനാലാണ് പൈസ പോയത്... ആദ്യം ചോദിച്ചിരുന്നു പൈസക്ക്, ഞാന്‍ തരില്ലാന്ന് പറഞ്ഞു! ബുധനാഴ്ച്ച ബാങ്കില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി അറിയുന്നത്; പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ അഞ്ചരലക്ഷത്തില്‍ കൂടുതല്‍ പണം സഹോദരിയും കുടുംബവും തട്ടിയെടുത്തു

പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്റെ പണം സഹോദരി തട്ടി എടുത്തു. പാരിതോഷികമായി ലഭിച്ച പണത്തിൽ നിന്നുമാണ് തട്ടി എടുതിരിക്കുന്നത്. വേമ്പനാട്ട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കി ജനങ്ങളുടെ മനസ്സിൽ ഇടം നേറിയ വ്യക്തിയാണ്. പാരിതോഷികമായി കിട്ടിയ അഞ്ചരലക്ഷത്തില്‍ കൂടുതല്‍ പണം സഹോദരി വിലാസിനി തട്ടിയെടുത്തെന്നാണ് രാജപ്പന്‍ പറയുന്നത്.
സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി.സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമായി രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണ് നഷ്ടമായത്.'അഞ്ചര ലക്ഷത്തില്‍ കൂടുതല്‍ പോയിട്ടുണ്ട്. ഇന്നലെ ബാങ്കില്‍ ചെന്നപ്പോഴാണ് അറിഞ്ഞത്.
ഒരു പ്രാവശ്യം ഞാനും പോയിരുന്നു. ഞാന്‍ അറിയാതെ കൊടുക്കരുതെന്ന് പറഞ്ഞതാണ്. അവക്കും എടുക്കാന്‍ കഴിയുന്ന വിധത്തിലായതിനാലാണ് പൈസ പോയത്. ആദ്യം ചോദിച്ചിരുന്നു പൈസക്ക്.
ഞാന്‍ തരില്ലാന്ന് പറഞ്ഞു.' രാജപ്പന്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിലാസിനി 5.08 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നത്. ബുധനാഴ്ച്ച ബാങ്കില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി താന്‍ അറിഞ്ഞതെന്നാണ് രാജപ്പന്‍ പറയുന്നത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍നിന്ന് ചെക്ക് വഴി മൂന്നുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. സ്വന്തമായി വസ്‌തുവുണ്ടെങ്കില്‍ വീട് വച്ചുനല്‍കാമെന്ന് വ്യക്തികളും സംഘടനകളും പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബവിഹിതത്തില്‍ നിന്ന് മൂന്നുസെന്‍റ് വസ്‌തു സഹോദരങ്ങേളോട് ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരിയുടെ മകന് പത്തുലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ സ്ഥലം നല്‍കൂവെന്ന് സഹോദരി പറഞ്ഞതായി രാജപ്പന്‍ പറയുന്നു.
ഇത് സമ്മതിക്കാത്തതിനെതുടര്‍ന്ന് വഴക്ക് പതിവായിരുന്നു. ഇതിനുശേഷം ബാങ്കില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടു തവണയായി 5,0,8000 രൂപ പിന്‍വലിച്ച കാര്യം അറിഞ്ഞതെന്ന് രാജപ്പന്‍ പരാതിയില്‍ പറയുന്നു.
എന്നാൽ, പണം അക്കൗണ്ടില്‍ നിന്നെടുത്തത് രാജപ്പന് വീട് വച്ച് നല്‍കാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാല്‍, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിര്‍മ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന്‍ വേമ്ബനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.
https://www.facebook.com/Malayalivartha

























