Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

ദൃശ്യയെ കുത്തിമലർത്താൻ അടുക്കളയിൽ ഒളിച്ചിരുന്നത് ഒരുമണിക്കൂറോളം: കണക്കുകൂട്ടലുകൾ തെറ്റിച്ച് അനിയത്തി: പിന്നെ ഒന്നും നോക്കാതെ എല്ലാവരെയും കുത്തി: ശേഷം രക്ഷപ്പെട്ടത് ആ വഴിയിലൂടെ: അതി ക്രൂരമായ കൊലപാതകം പോലീസിനോട് വിവരിച്ച് വിനീഷ്

18 JUNE 2021 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഒടുവിൽ ആ കാട്ടാളൻ ഓരോന്നും എണ്ണി എണ്ണി പറഞ്ഞു.... പൂമ്പാറ്റ പോലെ പാറി നടന്ന 21 കാരിയുടെ ജീവിതത്തെ എങ്ങനെ പുഷ്പംപോലെ നുള്ളി എറിഞ്ഞു എന്നതടക്കമുള്ള ക്രൂരതകൾ ആ പിശാച് പോലീസിനോട് വിവരിച്ചു... ഭയാനകവും ക്രൂരത നിറഞ്ഞതുമായ മണിക്കൂറുകളിലെ സംഭവങ്ങളാണ് വിനീഷ് വിവരിച്ചത്.... ഒരു മണിക്കൂര്‍ ദൃശ്യയെ വകവരുത്താൻ ഒളിച്ചിരുന്നു, അടുക്കളയിലിരുന്ന കത്തി ഉപയോഗിച്ചായിരുന്നു കുത്തിയത്..

ദൃശ്യയുടെ വീടിന് പിന്നിലെ ആൾതാമസമില്ലാത്ത വീട്ടിൽ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയത്. അടുക്കളയിൽ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകൾ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വന്നാലുടൻ കുത്തി വീഴ്ത്താൻ കാത്തിരുന്നു. എന്നാൽ താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. അതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടത്. വീട്ടിൽ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു.

പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോർസ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ പോലീസ്. ദൃശ്യയെ കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും വിനീഷിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.

പ്രണയം നിരസിച്ചതിന്റെ പകയിൽ പെരിന്തൽമണ്ണ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു . സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെൺകുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി എങ്ങനെയാണ് വിനീഷ് പോലീസിന് വിശദീകരിച്ചു.

കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. ദൃശ്യയുടെ സമീപവാസികളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

എളാട് കൂഴന്തറ ചെമ്മാട്ടു വീട്ടിൽ ബാലചന്ദ്രന്റെ മകളും എൽഎൽ.ബി. രണ്ടാംവർഷ വിദ്യാർഥിനിയുമായ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. ഇളയസഹോദരി ദേവശ്രീ (13)യെ അക്രമം തടയുന്നതിനിടെ പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പെരിന്തൽമണ്ണ മുട്ടുങ്ങലിലെ പൊതുവയിൽ കൊണ്ടപറമ്പുവീട്ടിൽ വിനീഷിനെ (21) ആണ് പോലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ചരാവിലെ എട്ടുമണിയോടെ ബാലചന്ദ്രന്റെ വീട്ടിലാണു സംഭവം നടന്നത്. ബുധനാഴ്ചരാത്രി ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനം കത്തിനശിച്ചിരുന്നു. പിറ്റേന്ന് ബാലചന്ദ്രനും സഹോദരങ്ങളും രാവിലെ പെരിന്തൽമണ്ണയിലേക്കു പോയസമയത്താണ് പ്രതി വീട്ടിലെത്തി കൃത്യം നടത്തിയത്. ദൃശ്യയുടെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ട്. അതിക്രൂരമായ കൊലപാതകമാണ് വിനീഷ് ചെയ്തത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (30 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (37 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (1 hour ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (1 hour ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (2 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (2 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends