സ്വര്‍ണക്കടത്തു കേസ് പ്രതി ജാബിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ ജാബിന്‍ കെ.ബഷീറിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്്്ഡ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു റെയ്ഡ്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ജാബിന്‍ കെ. ബഷീര്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി കോടിക്കണക്കിനു രൂപയുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടൈന്നു കസ്റ്റംസ് അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചിരുന്നു.
സ്വര്‍ണക്കടത്തു കേസില്‍ ജാബിന്‍ പിടിയിലായതോടെ കൂട്ടത്തോടെ ഒളിവില്‍ പോയ കൂട്ടാളികളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. മുഖ്യസൂത്രധാരന്‍ കുഞ്ഞുമുഹമ്മദിന്റെ മകന്റെ ഫോട്ടോ ഉള്‍പ്പെടെ അഞ്ചു യുവാക്കളുടെ ഫോട്ടോകളാണ് വാട്‌സ്ആപ് വഴിയും ഫേസ്ബുക്കു വഴിയും പ്രചരിക്കുന്നത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















