സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍... വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്
സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളായിരിക്കും. വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. രാവിലെ 7 മുതല്‍ രാത്രി 7 വരെ ബേക്കറികള്‍ പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി പാല്, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാത്രി 7 വരെ.
യാത്രാ രേഖകളോടെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന് എന്നിവിടങ്ങളിലെത്താം. വാക്സിനേഷന് പോകുന്നവര്‍, രോഗികളുടെ കൂട്ടിരുപ്പുകാര്‍ തുടങ്ങിയവര്‍ക്കും രേഖകള്‍ കാണിച്ച് യാത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിച്ച ശേഷം നടത്താം
"
https://www.facebook.com/Malayalivartha