Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പോലീസിനോട്

19 JUNE 2021 07:13 AM IST
മലയാളി വാര്‍ത്ത

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ആഴത്തിലേറ്റ മുറിവുകാരണം ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനം. നെഞ്ചില്‍ നാലുതവണയും വയറില്‍ മൂന്നുതവണയും കുത്തിയിട്ടുണ്ട്.



അടുക്കള വഴി ദൃശ്യയുടെ വീട്ടില്‍ കയറിയ പ്രതി വിനീഷ് വിനോദ് അവിടെയുണ്ടായിരുന്ന വീതി കുറഞ്ഞ, നീളം കൂടിയ കത്തിയെടുത്താണ് ആക്രമിച്ചത്. കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലതെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നലെ ദൃശ്യയുടെ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു

ദൃശ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരി ഒമ്പതാം ക്ലാസുകാരി ദേവശ്രീ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തു. കൊലപാതകത്തിന് തലേന്ന് രാവിലെ മഞ്ചേരി നറുകരയിലെ വാടകവീട്ടില്‍ നിന്ന് നടന്നും ലിഫ്റ്റ് ചോദിച്ച് ചരക്കുലോറിയിലും ബൈക്കിലുമായി യാത്ര ചെയ്തുമാണ് വൈകുന്നേരത്തോടെ വിനീഷ് പെരിന്തല്‍മണ്ണയിലെത്തിയത്.

 



ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട ശേഷം നഗരത്തില്‍ തന്നെ നിന്നു. രാത്രി 15 കിലോമീറ്ററോളം നടന്ന് ദൃശ്യയുടെ വീടിന്റെ സമീപത്തെത്തി.അടുത്തുള്ള റബര്‍ തോട്ടത്തിലും മറ്റുമായി ഒളിച്ചിരുന്നു. രാവിലെ ദൃശ്യയുടെ പിതാവ് പുറത്തേക്ക് പോയതോടെയാണ് വീട്ടില്‍ കയറിയത്.

കട കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ധരിച്ചിരുന്ന ചെരുപ്പും മാസ്‌കും ദൃശ്യയുടെ വീട്ടില്‍ ഉപേക്ഷിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പ് വിവരമറിഞ്ഞ് നാട്ടുകാര്‍ രോഷാകുലരായി തടിച്ചുകൂടി. ഏറെ പണിപ്പെട്ടാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

 



രാവിലെ പത്തിനാരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. ഉച്ചയ്ക്കു ശേഷം െവെദ്യപരിശോധന നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രിയാണ് ദൃശ്യയുടെ മൃതദേഹം സംസ്‌കരിച്ചത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (18 minutes ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (26 minutes ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (29 minutes ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (35 minutes ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (39 minutes ago)

കോയമ്പത്തൂരിലെ ഫാം ഹൗസ് ഇളക്കി മറിച്ച് SIT ..! രാഹുലിന്റെ പൂടപോലും ഇല്ല..!ഡ്രൈവറെ തൂക്കി ചുവന്ന കാറിൽ ദേ രാഹുൽ CCTV...  (44 minutes ago)

സിലിണ്ടറിന്റെ വിലയിൽ വീണ്ടും കുറവ്...  (56 minutes ago)

അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ  (1 hour ago)

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു  (1 hour ago)

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (2 hours ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (2 hours ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (2 hours ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (2 hours ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (3 hours ago)

Malayali Vartha Recommends