അഡി.അഡ്വക്കറ്റ് ജനറല്‍ പി.സി.ഐപ്പ് അന്തരിച്ചു

അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി.സി.ഐപ്പ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നുരാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍.
1972ല്‍ എന്റോള്‍ ചെയ്ത ഐപ്പ് അഡ്വ.വി.ഒ.ജോണിന്റെ കീഴിലാണ് അഭിഭാഷകജോലി ആരംഭിച്ചത്. 1993 മുതല്‍ 1997 വരെ എറണാകുളം ജില്ലാ ഗവ.പ്ലീഡറായിരുന്നു.
2001 മുതല്‍ 2006 വരെ ഹൈക്കോടതിയില്‍ സ്‌റ്റേറ്റ് അറ്റോര്‍ണിയായി. 2011ലാണ് അഡിഷണല്‍ അഡ്വക്കറ്റ് ജനറലായി സര്‍ക്കാര്‍ നിയമിച്ചത്. കസ്റ്റംസിന്റെ പ്രോസിക്യൂട്ടറായും ബി.എസ്.എന്‍.എല്ലിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജയ. മകന്‍: അഡ്വ.സിറിയക് ഐപ്പ്. മരുമകള്‍: ഡോണ സിറിയക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















