ഐഷയുടെ മുന്‍ ഭര്‍ത്താവ് മതം മാറിയത് എങ്ങനെ; ദുബായ് സന്ദര്‍ശനം എന്തിന്; തിരുവനന്തപുരത്ത് താമസിക്കവെ ഐശ്വര്യ എന്ന് പേര് മാറ്റിയത് എന്തിന്; കുരുക്ക് മുറുക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കളത്തില്‍

മുന്‍ ഭര്‍ത്താവായ ശ്രീജിത്ത് മാരാരുടെ സഹായത്തോടെ ഐഷ സുല്‍ത്താനയെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ പദ്ധതി തയ്യാറാക്കി. മതം മാറ്റം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഐഷക്കെതിരെ മുന്‍ ഭര്‍ത്താവ് ഉന്നയിച്ചിരിക്കുന്നത്. ഐഷക്ക് രാജ്യത്തിനെതിരെ നിലകൊള്ളുന്ന വിധ്വംസക ശക്തികളുമായി ബന്ധമുണ്ടോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്.
ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹക്കേസ് ചാര്‍ജ്ജ് ചെയ്ത ഐഷാ സുല്‍ത്താനയെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തും. ഇതിനകം ഐഷയെ സംബന്ധിക്കുന്ന നിരവധി വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തില്‍ പ്രധാനം ഐഷ, തിരുവനന്തപുരത്ത് ഐശ്വര്യ എന്ന പേരില്‍ ആള്‍ മാറാട്ടം നടത്തി നാലു വര്‍ഷത്തോളം താമസിച്ചതിലലുള്ള ദുരൂഹത നീക്കുക എന്നതാണ്.
കിരണ്‍ ടിവിയില്‍ അവതാരികയായിരുന്ന ഐഷ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാവിനൊപ്പമാണ് വട്ടിയൂര്‍ക്കാവില്‍ വീടെടുത്ത് താമസിച്ചത്. ഇയാളെ പിന്നീട് ലക്ഷദ്വീപില്‍ കൊണ്ടുപോയി മതം മാറ്റി പളളിയില്‍ വെച്ച് കല്ല്യാണം കഴിച്ചു. പന്നീട് ബന്ധം വേര്‍പെട്ടു. ഇയാള്‍ പുറത്തുവിട്ട വീഡിയോയിലാണ് ഐഷക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്ളത്.ബി ജെ പി മുഖപത്രമായ ജന്മഭൂമിയും ഇത് പ്രസിദ്ധീകരിച്ചു.
സൂര്യ ടി.വിയില്‍ ആങ്കറായിരുന്ന ഐഷയെ കിരണ്‍ ടി.വിയില്‍ എത്തിച്ചത് താനാണെന്ന് ശ്രീജിത്ത് മാരാര്‍ പറയുന്നു. കിരണ്‍ ടി.വിയില്‍ ഐഷ എത്തിയതോടെ തങ്ങള്‍ തമ്മില്‍ പ്രണയത്തിലിയതായി യുവാവ് പറയുന്നു. വിവാഹം കഴിക്കുന്നതിന് മുമ്പ് ഇവര്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിച്ചു. യുവാവ് ഹിന്ദുവായതിനാല്‍ ഐഷ തന്റെ പേര് ഐശ്വര്യ എന്നാക്കി മാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
പിന്നീട് ഐഷ ലക്ഷദ്വീപില്‍ എത്തിയതോടെയാണ് തന്റെ ശനിദശ ആരംഭിച്ചതെന്ന് യുവാവ് പറയുന്നു. ഹിന്ദുവായ തനിക്ക് മുസ്ലീം മതാചാര പ്രകാരം വിവാഹിതനാകേണ്ടി വന്നു. ചത്തലാത്ത് ദ്വീപിലെ പള്ളിയിലായിരുന്നു വിവാഹം നടന്നത്. തന്റെ പേര് ഷാനവാസ് എന്നാക്കി മാറ്റി.ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പള്ളിയില്‍ ഉണ്ടെന്നും ശ്രീജിത്ത് പറയുന്നു. ഐഷയുടെ സ്വഭാവമാണ് തങ്ങളെ തമ്മില്‍ അകറ്റിയതെന്നും മാരാര്‍ പറയുന്നു. ശ്രീജിത്ത് മാരാറിനെ ഉപയോഗിച്ച് ഐഷയുടെ ജീവിതം പുറത്തുകൊണ്ടുവരാനാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രമം.
ഐഷ ഒന്നിലധികം തവണ ദൂബായ് സന്ദര്‍ശിച്ചതായും ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചു സംശയം ഉയര്‍ന്നിട്ടുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്. ദുബായ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടില്ല. അതിനായി അവര്‍ വിപുലമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഐഷയുടെ ഭാഗത്ത് രാജ്യദ്രോഹം ഉണ്ടായിട്ടുണ്ടോ എന്നും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കും. നിര്‍ബന്ധിത മതംമാറ്റല്‍ നടന്നതായി തെളിഞ്ഞാല്‍ ഐഷയുടെ പേരില്‍ കേസെടുക്കാനും സാധ്യതയുണ്ട്.
ഐഷയെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ടു നീങ്ങുന്നത്. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്ര ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിനെ സഹായിക്കുന്നതു കേരളത്തിലുള്ളവരാണെന്ന ധാരണയിലാണ് കേന്ദ്ര സര്‍ക്കാര്‍.
https://www.facebook.com/Malayalivartha

























