അവിഹിത ബന്ധങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നുവോ? ഭാര്യയുടെ കാമുകനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചിട്ട് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ദാമ്പത്യ ബന്ധത്തിനപ്പുറത്തേക്ക് ഇണയെ തേടിപോകുന്ന സമൂഹം സാംസ്‌കാരിക കേരളത്തിലും വളര്‍ന്ന് വരികയണോ ? ഓരോ ദിവസവും ഉണ്ടായികൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അത്തരത്തില്‍ കേരളീയരെ ചിന്തിപ്പിക്കാനാണ് സാധ്യത.
ഭാര്യയുടെ പരപുരുഷ ബന്ധം മനസിലാക്കിയ ഭര്‍ത്താവ് കാമുകനെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചിട്ട് തൂങ്ങിമരിച്ചു. പന്നിയങ്കര കൈലാസത്തില്‍ വട്ടാഞ്ചേരി കീഴില്‍ അശോകന്‍ മകന്‍ ശൈലേഷ് കുമാര്‍(45)ആണ് ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനം നൊന്ത് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ ഭാര്യ സവിത (35) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ കഴുത്തിനും വയറിനുമാണ് കുത്തേറ്റത്. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം.
ഭാര്യയെ സംശയിച്ചിരുന്ന ശൈലേഷ് സവിതയുടെ കാമുകനെന്ന് കരുതുന്നയാളെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ കുത്തുകയായിരുന്നു. സബിത മരിച്ചെന്ന് കരുതിയാണ് ശൈലേഷ് തൂങ്ങി മരിച്ചതെന്നും പൊലീസ് പറഞ്ഞു.കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സബിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
കുറച്ച് നാള്‍ മുമ്പാണ് കോടതിക്കു മുന്നില്‍ വെച്ച് ഭാര്യയെയും കാമുകനെയും ഭര്‍ത്താവ് കുത്തിയ വാര്‍ത്ത കേട്ടത്. ഇതില്‍ കാമുകന്‍ മരിക്കുകയും ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഭാര്യയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. ആദ്യം കാമുകനോടൊപ്പം ഒളിച്ചോടിയ ഭാര്യയെ കാമുകന്‍ മര്‍ദ്ദിക്കുന്നതറിന് വീണ്ടും കൂട്ടികൊണ്ട് വന്ന് കൂടെ താമസിപ്പിച്ചു. എല്ലാം മറന്ന് തനിക്കും മക്കള്‍ക്കും കൂട്ടാകുമെന്നാണ് ഇയാള്‍ കരുതിയത്. എന്നാല്‍ എല്ലാ പ്രതീക്ഷയും തെറ്റിച്ച് കൊണ്ട് ഭാര്യ വീണ്ടും കാമുകനൊപ്പം പോയി. തന്നെ വീണ്ടും ചതിച്ചത് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയും കാമുകനെയും കുത്തിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
സോഷ്യല്‍ മീഡിയയുടേയും മൊബൈല്‍ഫോണിന്റെയും അധിക്യം കേരളത്തില്‍ കുടുംബ ബന്ധങ്ങളില്‍ വെള്ളല്‍ വീഴുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും വിവാഹമോചിരാകുന്നവരുടെ എണ്ണവും വര്‍ദ്ദിച്ചു വരുന്നായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















