നിങ്ങളിലാരാണ് വലിയ ഗുണ്ട എന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലത് പ്രായം എഴുപത് കഴിഞ്ഞില്ലേ രണ്ടാള്‍ക്കും ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത് കഷ്ടം: മുഖ്യമന്ത്രി പിണറായി വിജയനെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെയും പരിഹസിച്ച് സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി പിണറായി വിജയനെയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെയും കണക്കിന് പരിഹസിച്ച് ബി.ജെ.പി വാക്താവ് സന്ദീപ് ജി വാര്യര്‍. നിങ്ങളിലാരാണ് വലിയ ഗുണ്ടയെന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലതെന്ന് എന്നായിരുന്നു സന്ദീപ് വാരിയര്‍ പറഞ്ഞത്.
രണ്ടാള്‍ക്കും പ്രായം എഴുപത് കഴിഞ്ഞില്ലേ ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നതെന്നും സന്ദീപ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെ ആയിരുന്നു:
'നിങ്ങളിലാരാണ് വലിയ ഗുണ്ട എന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലത് ഇങ്ങനെ നാട്ടുകാരുടെ മുന്നില്‍ വീരസ്യം പറയണോ പ്രായം എഴുപത് കഴിഞ്ഞില്ലേ രണ്ടാള്‍ക്കും ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത് കഷ്ടം'-
ബ്രണ്ണന്‍ കേളേജില്‍ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറയുന്നത്. സഖാക്കളുടെ സഹായത്തിന് ഓടിയെത്തിയ പിണറായി വിജയനോട് 'നീയേതാടാ ധാരാ സിങ്ങോ' എന്ന് ചോദിച്ച് ഒറ്റ ചവിട്ട് ആയിരുന്നു എന്നാണ് സുധാകരന്‍ പറയുന്നത്.
താന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അതെന്നും സുധാകരന്‍ പറഞ്ഞു. ചവിട്ട് കൊണ്ട് വീണുപോയ പിണറായിയെ എന്റെ പിള്ളേര്‍ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, ബ്രണ്ണന്‍ കോളേജില്‍ വച്ച് തന്നെ ചവിട്ടിയിട്ടെന്ന സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. 'അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണേണ്ടത് തടയേണ്ട ആള്‍ ഞാനലാല്ലോ. അതൊരു സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങള്‍.
അന്നത്തെ ഞാനും ആ കാലത്തെ സുധാകരനും. അദ്ദേഹത്തിനൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ, അത് യഥാര്‍ത്ഥ്യമായാല്‍ അല്ലേ അങ്ങനെ പറയാനാവൂ'- എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.
"
https://www.facebook.com/Malayalivartha
























