പോലീസ് ഡ്രൈവര്‍മാര്‍ക്കു പരിശീലനക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഡി.ജി.പി.

പോലീസ് വാഹനങ്ങള്‍ ഗതാഗതനിയമം ലംഘിക്കുന്നതും അപകടപ്പെടുന്നതും പതിവായതോടെ പോലീസ്ഡ്രൈവര്‍മാരെ നിയമം പഠിപ്പിക്കാന്‍ ഡി.ജി.പി. നേരിട്ടിറങ്ങുന്നു. സംസ്ഥാനവ്യാപകമായി ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കാന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഉത്തര, ദക്ഷിണമേഖലകള്‍ തിരിച്ചാകും ട്രെയിനേഴ്‌സ് ട്രെയിനിങ് ക്ലാസുകള്‍.
ആദ്യഘട്ടമായി ദക്ഷിണമേഖലയിലെ പോലീസ്ഡ്രൈവര്‍മാര്‍ക്കു പോലീസ് ട്രെയിനിങ് കോളജില്‍ ഇന്നു പരിശീലനം നല്‍കും. രാവിലെ 10നു ഡി.ജി.പി. ഉദ്ഘാടനം നിര്‍വഹിക്കും. ഓരോ പോലീസ് ജില്ലയില്‍നിന്നും മൂന്നു ഡ്രൈവര്‍മാര്‍ക്കാണു പരിശീലനം. ഇവര്‍ അതതു പോലീസ് ജില്ലകളില്‍ മറ്റുള്ളവരെ പരിശീലിപ്പിക്കും. എഴുപതോളം പേര്‍ ആദ്യഘട്ടപരിശീലനത്തില്‍ പങ്കെടുക്കും.
മോട്ടോര്‍ വാഹനവകുപ്പ്/പോലീസ് മോട്ടോര്‍ ഗതാഗതവിഭാഗം ഉദ്യോഗസ്ഥരും വാഹനക്കമ്പനികളുടെ വിദഗ്ധരും ക്ലാസുകള്‍ നയിക്കും. പോലീസ് ഗതാഗതവിഭാഗത്തില്‍നിന്നു തിരുവനന്തപുരം മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സൂപ്രണ്ട് കെ. അജിത്തിനാണു ചുമതല. ഉത്തരമേഖലാ പരിശീലനം തൃശൂര്‍ പോലീസ് അക്കാദമിയില്‍. തീയതി നിശ്ചയിച്ചിട്ടില്ല.
കോഴിക്കോട്ടും അടൂരും പോലീസ് വാഹനങ്ങള്‍ അപകടത്തില്‍പെട്ട് നാലുപേര്‍ മരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു പരിശീലനം. പോലീസ് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് (എം.ടി) ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനം നടത്തുന്നവരെപ്പറ്റി സ്‌പെഷല്‍ സര്‍വീസസ് ആന്‍ഡ് ട്രാഫിക് വിഭാഗത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
പോലീസ് വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ഡ്രൈവര്‍മാരില്‍ മദ്യപാനികളുണ്ടോയെന്നു നിരീക്ഷിക്കുകയുമായിരുന്നു മുഖ്യദൗത്യം. എന്നാല്‍ നിരീക്ഷണവും പരിശോധനയും കാര്യക്ഷമമായി നടക്കുന്നില്ല. പോലീസ് ഡ്രൈവര്‍മാര്‍ക്ക് ഉത്തരമേഖലാ എ.ഡി.ജി.പി. പ്രത്യേകമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും പൂര്‍ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















