മലയാളം പഠിപ്പിക്കുന്നില്ലെങ്കില്‍ പുതിയ സ്‌കൂളുകള്‍ തുടങ്ങാന്‍ അനുവദിക്കില്ല

മലയാളം പഠിപ്പിക്കാന്‍ വിമുഖതയുള്ള സ്‌കൂളുകള്‍ കേരളത്തിലുണ്ടെന്ന് മന്ത്രി പി.കെ.അബ്ദുറബ്. സംസ്ഥാനത്തുള്ള കേന്ദ്രീയവിദ്യാലയം, സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതില്‍നിന്ന് അധികൃതര്‍ മുഖംതിരിഞ്ഞുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം നിര്‍ബന്ധമാക്കിക്കൊണ്ട് 2011 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സംസ്ഥാന സിലബസ് സ്‌കൂളുകള്‍ മാത്രമാണ് ഇതനുസരിക്കുന്നത്. മറ്റ് സ്‌കൂളുകളുടെ സിലബസ് രൂപീകരണത്തില്‍ ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെങ്കിലും പുതിയ സ്‌കൂളുകള്‍ അനുവദിക്കുമ്പോള്‍ മലയാളം പഠിപ്പിക്കണമെന്ന നിബന്ധന കൂടി ഉള്‍പ്പെടുത്തും. മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകള്‍ തുടങ്ങാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















