പച്ചക്കറിയിലെ വിഷം: നിയമനിര്‍മാണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

വിഷാംശമുള്ള പച്ചക്കറികളും പഴങ്ങളും സംസ്ഥാനത്തെത്തിക്കുന്നത് തടയാന്‍ ആവശ്യമായ നടപടി ഉള്‍ക്കൊള്ളിച്ചു സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ജിജു ആന്റോ താഞ്ചന്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. ഉത്തരവ് ചീഫ്‌സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കൈമാറി.
വിഷാംശമുള്ള പച്ചക്കറികളും പഴങ്ങളും സംസ്ഥാനത്തെത്തിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടണം. വിഷപച്ചക്കറികള്‍ എത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ അംഗം ആര്‍. നടരാജന്റെ ഉത്തരവില്‍ പറയുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരം ഉറപ്പുവരുത്താനും അവ വിഷവിമുക്തമാണോ എന്നു പരിശോധിക്കാനും ചെക്ക് പോസ്റ്റില്‍ വിദഗ്ദ്ധ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















