'ചര്‍ച്ചകള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്ന് അകലുന്നു'; പിണറായി വിജയൻറെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കെ.പി.സി.സി പ്രസിഡന്റ് ആയതിനു ശേഷം സുധാകരന് എതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി.ഇത്തരം ചര്‍ച്ചകള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്ന് അകലാന്‍ കാരണമാവും.
മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ചര്‍ച്ച അകന്നു പോകുന്നു. ചര്‍ച്ച ചെയ്യേണ്ട മറ്റ് ഒരുപാട് വിഷയങ്ങള്‍ ഉണ്ട് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ. മുരളീധരന് യു.ഡി.എഫ് കണ്‍വീനര്‍ ആയാല്‍ കൂടുതല്‍ സന്തോഷം. പാര്‍ട്ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha