അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി.സി. ഐപ്പിന്റെ നിര്യാണത്തെതുടര്‍ന്ന് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ ഇന്ന് സര്‍ക്കാരിന് കൈമാറില്ല. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി.സി. ഐപ്പിന്റെ നിര്യാണത്തെതുടര്‍ന്ന് ധനമന്ത്രി കെ.എം.മാണി കൊച്ചിയിലേക്ക് പോയതാണ് കാരണം. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് തിങ്കളാഴ്ച സമര്‍പ്പിക്കും.
24 ശതമാനം വരെ ശമ്പള വര്‍ദ്ധന വേണമെന്ന് ഭരണ, പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഒരുപോലെ ആവശ്യപ്പെടുന്നു. എന്നാല്‍ 10 മുതല്‍ 13 ശതമാനം വരെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനയാവും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുക എന്നാണ് സൂചന. മൂന്ന് മാസത്തിനകം കമ്മിഷന്‍ ശുപാര്‍ശകളെ കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഇപ്പോഴുള്ള ശമ്പളത്തില്‍, 2000 മുതല്‍ 12,000 രൂപവരെ വര്‍ദ്ധനക്കുള്ള ശുപാര്‍ശയാകും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗസമിതി സര്‍ക്കാരിന് നല്‍കുക. ആകെ 13 ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ 16000 ഏറ്റവും കുറഞ്ഞ ശമ്പളവും കൂടിയത് ഒരുലക്ഷവുമാകും. എന്നാല്‍ ഇത് നാമമാത്രമായ ശുപാര്‍ശ മാത്രമാമെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
കമ്മിഷന്റെ ശുപാര്‍ശ ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും ഉള്‍പ്പെടുന്ന സെക്രട്ടറി തലസമിതി പരിശോധിച്ച് അഭിപ്രായങ്ങള്‍ മന്ത്രിസഭാ ഉപസമിതിക്ക് നല്‍കും. ഉപസമിതി റിപ്പോര്‍ട്ടാവും മന്ത്രിസഭ പരിഗണിക്കുക. ഇതിന് കുറഞ്ഞത് മൂന്നുമാസമെങ്കിലും സമയമെടുക്കും. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വരുന്ന ശമ്പള പരിഷ്‌ക്കരണ ശുപാര്‍ശ ചില്ലറമാറ്റങ്ങളോടെ അംഗീകരിക്കപ്പെടാനാണിട. പെന്‍ഷന്‍പ്രായം 58 ലേക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ഭരണരംഗത്തെ പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നവംബര്‍ മാസത്തോടെയെ തയ്യാറാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















