സുധാകരൻ ബ്രണ്ണനിൽ അര്‍ദ്ധനഗ്നനായി നടന്നു... ഏറ്റു പറഞ്ഞ് ബാലൻ... സംഭവത്തിന് സാക്ഷിയുമുണ്ട്!

കേരളരാഷ്ട്രീയത്തിൽ ചട്ടമ്പികൾ മാത്രമാണോ എന്ന് തോന്നിപ്പോകുന്ന വാർത്തകളും വിവാദ വെളിപ്പെടുത്തലുകളുമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വെല്ലുവിളിച്ചുമുള്ള കെ സുധാകരന്‍റെ വാദങ്ങള്‍ക്ക് മറുപടിയുമായി എ കെ ബാലനും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
സുധാകരന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവ ഹത്യയായതിനാലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയതെന്നും ബാലന്‍ വ്യക്തമാക്കി.
പിണറായി വിജയന്‍ ഭീരുവാണെന്നൊക്കെ സുധാകരന്‍ പറഞ്ഞു. ഇന്ന് കണ്ടത് സുധാകരന്‍റെ വികൃതമായ രൂപമാണ്. ഈ വിവാദം സുധാകരന്‍ ഇപ്പോള്‍ ഉണ്ടാക്കരുതായിരുന്നു. പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സുധാകരന്‍ ശ്രമിച്ചത് യാഥാർഥ്യമാണെന്നും ബാലന്‍ പറഞ്ഞു.
കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍ പറഞ്ഞു.
മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്‍റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നായിരുന്നു ഇന്നലെ പിണറായി ഉന്നയിച്ച ഗുരുതരമായ ആരോപണം.
എന്നാല്‍ മക്കളെ തട്ടികൊണ്ടു പോകാൻ താൻ പദ്ധതിയിട്ടെന്ന വിവരം ലഭിച്ചിട്ട് എന്തുകൊണ്ട് പിണറായി വിജയൻ പൊലീസിൽ പരാതി നൽകിയില്ലെന്നായിരുന്നു സുധാകരൻ ഉന്നയിച്ച മറുചോദ്യം.
എന്നാൽ, പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ ശ്രമം നടത്തിയെന്നതും യാഥാർഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ അതേ കോൺഗ്രസ് നേതാവ് തന്നെ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നു.
അദ്ദേഹവും മമ്പറം ദിവാകരനുമെല്ലാം അടങ്ങിയ ഒരു സെറ്റായിരുന്നു ബ്രണ്ണൻ കോളേജിലെ എസ്എഫ്ഐയെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. പിന്നീട് അദ്ദേഹം ആ ക്രിമിനൽ സ്വഭാവത്തിൽ നിന്ന് മാറി.
എന്നാൽ സുധാകരനുമായി നല്ല ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകാനുള്ള ഓപ്പറേഷൻ ഇദ്ദേഹത്തിന് മനസിലാകുന്നതും പിണറായിയോട് പറയുന്നതും. അക്കാര്യത്തിൽ പരാതി നൽകേണ്ടതായിട്ട് തോന്നിയിട്ടില്ല. കാരണം സുധാകരൻ അങ്ങനെ ചെയ്താൽ പോലീസിനെ അറിയിക്കാതെ തന്നെ അതിനെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























