വസിഷ്ഠ ജോഹ്രി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍

ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജരായി വസിഷ്ഠ ജോഹ്‌രി ചുമതലയേറ്റു. നേരത്തേ റെയില്‍വേ ബോര്‍ഡില്‍ പ്രൊഡക്ഷന്‍ യൂണിറ്റ് വിഭാഗം ഉപദേഷ്ടാവായിരുന്നു.
1975-ല്‍ സ്‌പെഷല്‍ ക്ലാസ് റെയില്‍വേ അപ്രന്റീസായിട്ടാണ് ജോഹ്‌രി ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സി (ഐ.ആര്‍.എസ്.എം.ഇ)ല്‍ പ്രവേശിച്ചത്. ലഖ്‌നൗവിലെ റിസര്‍ച്ച് ഡിസൈന്‍സ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍ ജോയിന്റ് ഡയറക്ടര്‍, ദക്ഷിണ മധ്യ റെയില്‍വേയുടെ ഡിവിഷണല്‍ മാനേജര്‍, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ദക്ഷിണപശ്ചിമ റെയില്‍വേയില്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















