അന്നത്തെ സൂചന വെളിയില്‍... കുട്ടികളെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതി പുറത്ത് പറയുന്നത് ആദ്യമായല്ല; വര്‍ഷങ്ങള്‍ക്ക് മുമ്പേ സൂചന നല്‍കിയിരുന്നു; ഇത്തരമൊരുകാര്യം ഇത്രയും കാലം പറയാതിരുന്നത് എന്തിനാണെന്ന സുധാകരന്റെ ചോദ്യത്തിന് പണ്ടേ ഉത്തരം നല്‍കി

പണ്ടൊക്കെ മലയാളികള്‍ ഏറെ പേടിയോടെ കേട്ട ഒന്നാണ് പിള്ളേരപ്പിടുത്തക്കാരന്‍. സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ വളരെ പേടിയോടെയാണ് പിള്ളേരെപ്പിടുത്തക്കാരുടെ കഥകള്‍ കേട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ട പിള്ളേരപ്പിടുത്തക്കാരനെ പരിചയപ്പെടുത്തിയപ്പോള്‍ കണ്ട് ജനം കണ്ണു തള്ളി.
തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഇത്തരമൊരുകാര്യം ഇത്രയും കാലം പറയാതിരുന്നത് എന്താണെന്ന ചോദ്യവുമായി സുധാകരനടക്കമുളളവര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളോട് കൂട്ടി വായ്ക്കാവുന്ന ഒന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം ഒരു മലയാള മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. അതും അദ്ദേഹം മുഖ്യമന്ത്രിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008ല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പിണറായിയുടെ കരുത്തിന്റെയൊക്കെ പിന്നില്‍ മൃദുലമായ വികാരങ്ങളില്ലേയെന്ന മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട തുറന്ന് പറച്ചില്‍ നടത്തിയത്.
എന്റെ ഒരു സുഹൃത്ത് എന്നോട് വന്ന് പറയുകയാണ്, നിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താന്‍ ഇടയുണ്ട്. അവര്‍ യു.പി സ്‌കൂളിലും എല്‍.പി സ്‌കൂളിലുമൊക്കെയായി പഠിക്കുന്ന സമയമാണ്. അത് സൂക്ഷമമായി അറിയാവുന്ന ഒരാള്‍ വന്ന് പറയുകയാണ്. എന്ത് ചെയ്യും ഞാന്‍? അത് പോലെയുള്ള ഘട്ടങ്ങള്‍ കടന്നുവന്നവനാണ് ഞാന്‍... എന്നായിരുന്നു പിണറായി അന്ന് ആ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം സുധാകരന്‍ നിഷേധിച്ചിട്ടുണ്ട്. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാള്‍ക്ക് എന്തേ പേരില്ലേയെന്നും സുധാകരന്‍ ചോദിച്ചിരുന്നു.
അതേസമയം സുധാകരനെതിരെ കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്തെത്തി. സുധാകരന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ ഇ പി ജയരാജന്‍ പറഞ്ഞു. സുധാകരന്‍ നീച മനസിന്റെ ഉടമയാണെന്നും രാഷ്ട്രീയപ്രവര്‍ത്തകന് ഉണ്ടാകാന്‍ പാടില്ലാത്ത ദുര്‍ഗുണം ഉള്ളയാളാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.
സുധാകരന്‍ പറയാത്ത കാര്യമാണോ ആ മാദ്ധ്യമം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കണം. തന്നെ വെടിവച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് സുധാകരനാണ്. 17 കൊല്ലം തടവില്‍ കഴിഞ്ഞയാളെ സുധാകരന്‍ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. ചെലവ് മുഴുവന്‍ വഹിക്കുന്നത് സുധാകരനാണ്. തന്നെ വധിക്കാന്‍ കൊലയാളികളെ സുധാകരന്‍ വാടകയ്‌ക്കെടുത്തു. തന്നെയല്ല പിണറായിയെ ആണ് സുധാകരന്‍ ഉന്നം വച്ചതെന്നും ജയരാജന്‍ ആരോപിച്ചു.
ആര്‍ എസ് എസുകാരെയാണ് സുധാകരന്‍ വാടയ്കക്കെടുത്തത്. ക്വട്ടേഷന്‍ സംഘവും കൊലപാതകവുമായി നടന്ന ആളെ എങ്ങനെയാ കെപിസിസി അദ്ധ്യക്ഷനാക്കിയതെന്നും ജയരാജന്‍ ചോദിച്ചു. പൊലീസുകാരുടെ സംരക്ഷണയിലാണ് നാല്‍പ്പാടി വാസുവിനെ വെടിവച്ചത്. കരുണാകരന്‍ മുഖ്യമന്ത്രിയായത് കൊണ്ടാണ് സുധാകരന്‍ അന്ന് രക്ഷപ്പെട്ടത്. ഇങ്ങനെ വൃത്തിക്കെട്ട മനസുമായി നടക്കുന്ന ആളാണ് കെ പി സി സി അദ്ധ്യക്ഷനെന്നും ജയരാജന്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha
























