പാഠപുസ്തകം ഇനി വേണ്ട, മൊബൈല്‍ നോക്കി പഠിക്കാം

പാഠപുസ്തകം സ്‌കൂളില്‍ കിട്ടിയില്ലങ്കിലും ഇനി ആശങ്ക വേണ്ട. ഒറ്റ ക്‌ളിക്കില്‍ എല്ലാ പുസ്തകവും മൊബൈലില്‍ കിട്ടും. തൃശൂര്‍ ചേലക്കര സ്വദേശി മോജു മോഹനാണ് പാഠപുസ്തകത്തിനായി ആന്‍ഡ്രോയിഡ് ആപ്‌ളിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
സ്‌കൂള്‍ തുറന്ന് ഒന്നരമാസമായിട്ടും പാഠപുസ്തകം നല്‍കാന്‍ കഴിയാതെ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ നട്ടംതിരിയുന്ന നാട്ടില്‍ വെറും അഞ്ച് ദിവസം കൊണ്ടാണ് മോജു മോഹന്‍ പുസ്തകങ്ങള്‍ കിട്ടാനുള്ള എളുപ്പവഴി തയ്യാറാക്കിയത്. പാഠപുസ്തകം എന്നാണ് ആപ്‌ളിക്കേഷന്റെ പേര്. പ്‌ളേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് തൊട്ടാല്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്‌ളാസിലെ ഏത് പ്‌സുതകവും കിട്ടും. മലയാളമോ ഇഗ്‌ളീഷോ മീഡിയം എതായാലും മൊബൈലില്‍ നോക്കി പഠിക്കാം. വിദ്യാഭ്യാസവകുപ്പ് പറയും പോലെ പുസ്തകം കിട്ടാത്ത കുട്ടികള്‍ പ്രിന്റൗട്ടെടുത്ത് കാശ് കളയണ്ട.
പുസ്തകത്തിന് പുറമെ അധ്യാപകര്‍ക്കുള്ള ഹാന്‍ഡ് ബുക്കുകളും വിദ്യാര്‍ഥികള്‍ക്കുള്ള ഗൈഡുകളുമുണ്ട്. ഇതൊന്നുമല്ലെങ്കില്‍ മന്ത്രി മുതല്‍ വിദ്യാഭ്യാസ വകുപ്പിലെ ഏത് ഉദ്യോഗസ്ഥരെയും സൗജന്യമായി വിളിക്കാവുന്ന സൗകര്യവുമുണ്ട്. ബിടെക് ബിരുദധാരിയായ മോജു ഇതിന് മുന്‍പ് സര്‍ക്കാര്‍ ഓഫീസ് എന്ന ആപ്‌ളിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















