വിജിലന്റ് കേരള പദ്ധതിക്കു തുടക്കമായി

ഭരണതലത്തില്‍ അഴിമതിയുടെ വ്യാപനം ആശങ്കാജനകമാണ് എന്നും ഏതു തരം അഴിമതിയുടേയും ഇരകള്‍ സാധാരണക്കാര്‍ ആണ് എന്നും മന്ത്രി രമേശ് ചെന്നിത്തല. അഴിമതി വിമുക്ത കേരളത്തിനായി കൈകോര്‍ക്കൂ എന്ന ആഹ്വാനവുമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടപ്പാക്കുന്ന വിജിലന്റ് കേരളയുടെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ പണം ജനങ്ങളുടേതാണ്. അതുകൊണ്ട് അഴിമതിമൂലമുള്ള പരുക്ക് ഏല്‍ക്കുന്നതു സമൂഹത്തിനുമാണ്. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. രണ്ടു ചിറകുകളും നല്‍കി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിജിലന്‍സിനെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മുന്നിട്ടിറങ്ങണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആവശ്യപ്പെട്ടു. താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ അഴിമതി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയ്ക്കായി പ്രത്യേക ബഞ്ച് രൂപീകരിച്ചിരുന്നു. ഇതേ മാതൃക പിന്തുടര്‍ന്നാല്‍ വ്യവഹാരങ്ങളിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇപ്പോള്‍ത്തന്നെ കേരളത്തിലെ 44 പഞ്ചായത്ത് ഓഫീസുകള്‍ ഈ പദ്ധതിയുടെ ഭാഗമായി അഴിമതി വിമുക്ത ഓഫീസുകളായി മാറ്റിക്കഴിഞ്ഞു. ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് മുന്‍ഗണന നല്‍കുന്ന ഒരു സമീപനം എല്ലാ സര്‍ക്കാര്‍ വകുപ്പിലും വളര്‍ത്തിയെടുക്കുക എന്നതാണ വിജിലന്റ് കേരള എന്ന പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് ആഭ്യന്തരവകുപ്പു പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാതെ ബുദ്ധിമുട്ടിച്ച് അവരില്‍നിന്നും കൈക്കൂലി തരപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളില്‍നിന്നും പിന്‍തിരിയണമെന്ന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും എല്ലാ പ്രാദേശിക ഭരണസ്ഥാപനങ്ങളേയും വകുപ്പുകളേയും അഴിമതി വിമുക്ത മേഖലയാക്കാനുള്ള പ്രത്യേകപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പു വെളിപ്പെടുത്തി.
മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, വി.എസ്. ശിവകുമാര്‍, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍, എ.ഡി.ജി.പി: ഡോ. ഷേഖ് ധര്‍വേശ് സാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















