ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സാക്ഷികള്‍ ഹാജരാവത്തതില്‍ സോളാര്‍ കമ്മീഷന് അതൃപ്തി, അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

സോളാര്‍ക്കേസില്‍ സാക്ഷികള്‍ കമ്മീഷന് മുന്‍പാകെ ഹാജരാകാതെ നടക്കുന്നതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പടുത്തി. ഇതേകുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് കടുത്ത അതൃപ്തിയാണ് ഇതുമായി സാക്ഷികള്‍ ഹാജരാവാതിരുന്നാല്‍ അവരെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കേണ്ടി വരുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ മന്ത്രി കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് ഈ കേസില്‍ മൊഴി നല്‍കാന്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് കമ്മിഷന്റെ വിമര്‍ശനം. സാക്ഷികള്‍ നിരന്തരം ഹാജരാവാതിരിക്കുന്നത് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ജസ്റ്റിസ് ശിവരാജന്‍ ചൂണ്ടിക്കാട്ടി.
സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരുടെ യുടെ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ സരിതയെ പ്രദീപ് സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ പ്രദീപിനോട് ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. തോള്‍ വരെയുള്ള വിഗ് വച്ച, മുഖത്ത് ചായം തേച്ച പ്രദീപ് ജയിലില്‍ സരിതയെ സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. അട്ടക്കുളങ്ങര ജയിലിലെ ഗാര്‍ഡ് കമാന്‍ഡര്‍ ആയിരുന്ന പി. ശ്രീരാമന്‍ തന്നെ ഇക്കാര്യം കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















