അച്ചടി വീഴ്ച ചീഫ് സെക്രട്ടറി അന്വേഷിക്കും; ടാബ്‌ലെറ്റിലേക്ക് മാറണമെന്ന് അബ്ദുറബ്ബ്

എല്ലാം പരിഹരിക്കുമെന്ന ഉറപ്പുമാത്രം മിച്ചം. പാഠപുസ്തക അച്ചടിയിലെ വീഴ്ച ചീഫ് സെക്രട്ടറി അന്വേഷിക്കാന്‍ തീരുമാനം. ആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. വരും വര്‍ഷങ്ങളില്‍ പാഠപുസ്തക അച്ചടിയില്‍ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികളും ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയിലുണ്ടാകും. അച്ചടി സ്വകാര്യ പ്രസിന് നല്‍കാന്‍ ആലോചിച്ചത് കെ.ബി.പി.എസ് എഴുതി നല്‍കിയതിനാലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മന്ത്രിസഭാ ഇത് വേണ്ടെന്ന് നിഷേധിച്ചു. അതിനാല്‍ അച്ചടിയില്‍ ക്രമക്കേട് നടന്നിട്ടില്ല.
ഈ മാസം 20ന് തന്നെ അച്ചടി പൂര്‍ത്തിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ചര്‍ച്ചയില്‍ വ്യക്തമാക്കി. പാഠപുസ്തകം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ടാബ്ലറ്റിലേക്ക് മാറേണ്ട കാലം കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി അന്വേഷണം കെ.എസ്.യു സ്വാഗതം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















