ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞ് നേതാക്കള്‍, അധികാരം പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി അമിത്ഷാ

കേരളത്തില്‍ പ്രാദേശിക തലങ്ങളിലേക്കും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകരെ ബിജിപിയിലേക്ക് ക്ഷണിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി സിപിഎം പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും റാഞ്ചിയെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയതായാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനാണ് ബിജെപിയുടെ നീക്കം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താല്‍ പാര്‍ട്ടീ ദേശീയ അധ്യക്ഷന്‍ അമിത ഷാ അടുത്ത മാസം കേരളത്തിലെത്തും.
നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള \'ഓപ്പറേഷന്‍ ലോട്ടസ്\' പദ്ധതിയുടെ ഭാഗമായാണു പുതിയ നീക്കവുമായി ബിജെപി രംഗത്തുവന്നത്. സിപിഎം വിഭാഗീയതയ്ക്ക് ഇരകളായി ബ്രാഞ്ച്, ലോക്കല്‍ തലങ്ങളില്‍ വെട്ടിനിരത്തപ്പെട്ടവരെ ബിജെപിയിലേക്കു ക്ഷണിക്കാനും ക്ഷണം സ്വീകരിക്കുന്നവരെ ഓഗസ്റ്റില്‍ ആരംഭിക്കുന്ന സജീവ പ്രവര്‍ത്തക പരിശീലന ശിബിരങ്ങളില്‍ പങ്കെടുപ്പിക്കാനുമാണു നിര്‍ദേശം.
മിസ്ഡ് കോള്‍ വഴി അംഗത്വമെടുത്തവരുമായി നേരിട്ടു ബന്ധപ്പെടാനുള്ള സമ്പര്‍ക്ക പരിപാടി കേരളത്തില്‍ 12ന് ആരംഭിക്കും.ബിജെപി സജീവ പ്രവര്‍ത്തകരാകാന്‍ നൂറുപേരെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കിയിരിക്കണമെന്ന വ്യവസ്ഥ സിപിഎമ്മില്‍ നിന്നുള്ളവര്‍ക്കു ബാധകമാകില്ല. നേതൃപാടവവും ജനസ്വാധീനവുമുള്ള സിപിഎം പ്രവര്‍ത്തകരെ ബിജെപിയുടെ ഉപരി കമ്മിറ്റികളിലേക്കു നേരിട്ട് ഉള്‍പ്പെടുത്താനും കേന്ദ്രനേതൃത്വം അനുമതി നല്‍കി. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരാണെങ്കില്‍ ജില്ലാ, സംസ്ഥാന സമിതികളിലും ഉള്‍പ്പെടുത്താം. ബിജെപിയില്‍ ചേരുന്ന സിപിഎം നേതാക്കളെ മുന്‍നിര്‍ത്തി സിപിഎം കുടുംബങ്ങളെയും അണികളെയും കൂട്ടത്തോടെ അടര്‍ത്തിയെടുക്കുകയെന്നതാണു പദ്ധതി.
അരുവിക്കര ഉപതെരഞ്ഞടുപ്പില്‍ അവഗണിക്കാനാവാത്ത രാഷ്ടീയ ശക്തിയായി ബിജെപി മൂന്നാം സ്ഥാനത്ത് വന്നിരുന്നു. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ മുപ്പത്തിയേഴായിരം വോട്ടുകളാണ് നേടിയത്. ഇത് ഗ്രാമങ്ങളില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിച്ചതായാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. അണികള്‍ ചോരുന്നതതാണ് വിഭാഗീയതയേക്കാന്‍ സിപിഎം നേരിടുന്ന പ്രധാന പ്രശ്‌നം. ബിജെപിയുടെ പുതിയ നീക്കത്തോടുകൂടി സിപിഎമ്മിന്റെ നില കൂടുതല്‍ പരൂങ്ങലിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















