സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇല്ല; നിയന്ത്രണങ്ങൾ ഒരാഴ്‌ച്ച കൂടി തുടരും; ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടിയയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാന നിയന്ത്രണം തുടരാൻ അവലോകന യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കേണ്ടെന്നും ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടിയയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാന നിയന്ത്രണം തുടരാനും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം.
നിലവിലെ സ്ഥിതിയിലുളളതുപോലെ നിയന്ത്രണങ്ങള്‍ ഒരാഴ്‌ച കൂടി തുടരും. അടുത്തയാഴ്‌ച ചേരുന്ന അവലോകന യോഗത്തിലേ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
ടെസ്‌റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍ അനുസരിച്ച് എ, ബി, സി,ഡി എന്നിങ്ങനെ നാലായി തിരിച്ച് നിയന്ത്രണം നടപ്പാക്കും. 24ന് മുകളില്‍ ടിപിആര്‍ ഉളളയിടങ്ങളില്‍ നിയന്ത്രണം കടുത്തതാകും. 16ല്‍ താഴെ ടിപിആര്‍ ഉളളയിടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്.
https://www.facebook.com/Malayalivartha

























