പെട്രോള്‍പമ്ബ് ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പെട്രോള്‍പമ്ബ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. എസ്‌റ്റേറ്റ്മുക്കിലെ പമ്ബില്‍ ജോലിചെയ്യുന്ന ഫിദക്കാണ് (26) ആക്രമണത്തില്‍ കഴുത്തില്‍ കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ബൈക്കില്‍ പെട്രോള്‍പമ്ബിലെത്തിയ കുന്നുമ്മല്‍ പ്രസാദ് (33) എന്നയാള്‍ ഫിദയുമായി വാക്കേറ്റമുണ്ടാവുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി മുറിവേല്‍പിക്കുകയുമായിരുന്നു.
മുറിവേറ്റ യുവതി തൊട്ടടുത്ത കടയിലേക്ക് ഓടുകയും നാട്ടുകാര്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. പിന്നീട് ബന്ധുക്കളെത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസാദിനെ നാട്ടുകാര്‍ പിടികൂടി ബാലുശ്ശേരി പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha

























