നഷ്ടം നികത്താന്‍ പദ്ധതികള്‍ പലതുണ്ട്... ഓടിതളര്‍ന്ന ആനവണ്ടിയെ ഇനി പുതിയ വേഷത്തില്‍ പലയിടത്തും കാണാം!

15 വര്‍ഷത്തോളം ഓടി പഴക്കം ചെന്ന കെ.എസ്.ആര്‍.ടി.സി ബസുകളെ ഇനി ഉപയോഗിക്കാന്‍ തന്നെയാണ് അധികൃതരുടെ ശ്രമം. ഇനി പുതിയ രൂപത്തിലും ഭാവത്തിലും ആനവണ്ടിയെ നമുക്് കാണാം. ഇനിമുതല്‍ ഭക്ഷണം തേടി യാത്രക്കാര്‍ ഇനി പുറത്തുപോകേണ്ടതില്ല. സ്റ്റാന്‍ഡില്‍ കിടക്കുന്ന ബസില്‍ കയറിയിരുന്നാല്‍ മാത്രം മതി. ചായയോ, കാപ്പിയോ പലഹാരങ്ങളോ ഓര്‍ഡര്‍ ചെയ്താല്‍ ഉടന്‍ മുമ്ബില്‍ എത്തും. ഇതിനായി സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കിത്തുടങ്ങി. 15 വര്‍ഷം ഓടിതളര്‍ന്ന ബസുകാളാണ് ഇതിനായി ഉപയോഗിക്കുക. ടീ ഷോപ്പും മില്‍മബൂത്തും പലഹാരക്കടയുമാണ് പ്രത്യേകം വിഭാവനം ചെയ്ത ബസുകളില്‍ ലഭിക്കുക. പഴയ ബസുകള്‍ വാടകക്ക് നല്കിയാവും പുതിയ പദ്ധതി നടപ്പിലാക്കുക. കോട്ടയത്ത് ഒരു ബസ് ഇങ്ങനെ രൂപമാറ്റം നടത്തിക്കൊണ്ടിരിക്കയാണ്. കോട്ടയം ഡിപ്പോയില്‍ അടുത്തമാസം ബസ് റസ്‌റ്റോറന്റ് തുടങ്ങും.
രണ്ട് ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സിയില്‍ കെട്ടി വച്ച് മാസം ഇരുപതിനായിരം രൂപ വാടകയ്ക്കാണ് സ്വകാര്യ വ്യക്തികള്‍ക്ക് വ്യാപാരത്തിന് പഴയ ബസുകള്‍ കരാര്‍ പ്രകാരം വിട്ടുനല്‍കുക. 15 വര്‍ഷം പഴക്കം ചെന്ന ബസുകള്‍ പൊളിച്ചു മാറ്റുമ്‌ബോള്‍ അതില്‍ ഓട്ടത്തിന് പാകമായവ വിവിധ ഡിപ്പോകളില്‍ കടകള്‍ക്ക് നല്‍കി വരുമാനമുണ്ടാക്കാനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്.
ഫ്രീസര്‍ സംവിധാനത്തോടെ മീന്‍ കടകള്‍, സ്‌റ്റേഷനറി, നോട്ട് ബുക്കുകള്‍, വസ്ത്രവ്യാപാരം, അലങ്കാരസാധനങ്ങള്‍ എന്നിവയ്‌ക്കൊക്കെ ബസുകള്‍ നല്‍കാനാണ് ആലോചന. ഡിപ്പോയുടെ നിയന്ത്രണത്തില്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്ത് വ്യാപാരം നടത്തി അതതുദിവസം തിരികെ ഏല്‍പ്പിക്കുകയും ചെയ്യാം. തട്ടുകട ആവശ്യങ്ങള്‍ക്കും പഴയ ബസുകള്‍ നല്‍കുന്നത് കോര്‍പ്പറേഷന്റെ പരിഗണനയിലുണ്ട്.
സൗകര്യമനുസരിച്ച് ഈ സ്ഥലങ്ങളില്‍ പഴയ ബസുകളില്‍ വ്യാപാരം നടത്താനുള്ള ആലോചനയിലാണ് അധികൃതര്‍. കുറഞ്ഞത് അഞ്ച് ബസുകള്‍ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത് വ്യാപാരം നടത്താനുള്ള സൗകര്യം പ്രധാന ഡിപ്പോകളില്‍ ഉറപ്പാക്കും. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ അധികമായുണ്ടായിരുന്ന 117 ബസുകള്‍ തിരികെ എടുത്ത് റീജണല്‍ വര്‍ക്ക് ഷോപ്പുകളിലേക്ക് മാറ്റിയിരുന്നു. തീരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അധിക ബസുകള്‍ മാറ്റിയതോടെ പല ഡിപ്പോകളിലും കൂടുലായി സ്ഥലസൗകര്യം ലഭിച്ചിട്ടുണ്ട്.ടൗണില്‍ നിന്ന് മാറിയുള്ള ഡിപ്പോകളില്‍ വിവിധ ഭാഗങ്ങളില്‍ ബസുകള്‍ എത്തിച്ച് വ്യാപാരം നടത്തുന്നതിന് അനുമതി നല്‍കിയേക്കുമെന്നറിയുന്നു.
https://www.facebook.com/Malayalivartha

























