നൂറ് പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പത്ത്‌ലക്ഷം രൂപ വില വരുന്ന കാറുമായിരുന്നു സ്ത്രീധനം... ഇത്രയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടില്‍ വലതുകാല്‍ വച്ച് കയറിയ തന്റെ മകള്‍ ഇപ്പോള്‍?

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിങ്ങിപൊട്ടി വിസ്മയയുടെ അമ്മ. തന്റെ മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭര്‍ത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറയുന്നു. മകള്‍ക്ക് പഠിക്കുവാനുള്ള പണം പോലും നല്‍കിയിരുന്നില്ല. പരീക്ഷയ്ക്ക് വിടുന്നില്ല, തനിക്കൊരു ആയിരം രൂപ വേണമെന്നുമാണ് മകള്‍ അവസാനമായി വിളിച്ചപ്പോള്‍ പറഞ്ഞത്. അവള്‍ ഒളിച്ചാണ് എന്നെ ഫോണ്‍ വിളിച്ചിരുന്നത്. ബാക്കി വീട്ടിലെല്ലാവരുടെയും നമ്ബര്‍ അവന്‍ ബ്ലോക്ക് ചെയ്തിരുന്നു. ഫോണ്‍ ചെയ്യുന്നത് കണ്ടാല്‍ കിരണ്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്നും അവര്‍ പറഞ്ഞു.മകളെ തന്റെ വീട്ടിലായിരുന്നപ്പോഴും കിരണ്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരും പറഞ്ഞു. കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറ് പവന്‍ സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പത്ത്‌ലക്ഷം രൂപ വില വരുന്ന കാറുമായിരുന്നു സ്ത്രീധനമായി നല്‍കിയത്. കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നും അവര്‍ പറയുന്നു. ഒടുവില്‍ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. പിന്നീട് അവന്‍ കോളജില്‍ ചെന്ന് അവളെ കണ്ടു. ഒരു ദിവസം അവള്‍ കോളജില്‍ നിന്ന് നേരെ കിരണിന്റെ വീട്ടിലേക്ക് പോയി. ആലോചിച്ചാണോ ചെയ്‌തെ എന്ന് അമ്മ അവളോട് ചോദിച്ചു. വസ്ത്രമോ ബുക്കോ ഒന്നും എടുക്കാതെ പെട്ടെന്നാ പോയത്. പറ്റുന്നില്ലെങ്കി തിരിച്ചുവരാം എന്ന് അവള്‍ അമ്മയോട് പറഞ്ഞു. അതിനുശേഷം അവള്‍ വീട്ടിലേക്ക് വന്നിട്ടില്ല പിതാവ് പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മകളെ ഭര്‍ത്താവ് കിരണ്‍കുമാര്‍ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് പിതാവിന്റെയും സഹോദരന്റെയും ആരോപണം. 2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം.
https://www.facebook.com/Malayalivartha

























