വിസ്മയയുടെ മരണം... ബഹളം കേട്ടെത്തുമ്‌ബോള്‍ കാണുന്നത് വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതാണ് കണ്ടെതെന്ന് കിരണിന്റെ മാതാപിതാക്കള്‍

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച വിസ്മയയുടെ മരണത്തില്‍ വിശദീകരണവുമായി കിരണിന്റെ മാതാപിതാക്കള്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ കിരണും വിസ്മയയും തമ്മില്‍ വഴക്കുണ്ടായി എന്നും വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്നും കിരണിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കി.ബഹളം കേട്ടെത്തുമ്‌ബോള്‍ കാണുന്നത് വിസ്മയയെ നിലത്തു കിടത്തി കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നത്. 3.45 ഓടെ ആശുപത്രിയില്‍ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയില്‍ കൊണ്ടു പോകുമ്‌ബോള്‍ വിസ്മയ ബോധരഹിതയായിരുന്നുവെന്നും കിരണിന്റെ മാതാ പിതാക്കള്‍ പറഞ്ഞു. എന്നാല്‍ വിസ്മയ മരിക്കുന്നതിന് തലേന്ന് മര്‍ദ്ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടുവെന്നും നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പൊലിസിന് മൊഴി നല്‍കി.തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയയെ കാണാതെ വന്നപ്പോഴാണ് ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായതായി കിരണ്‍ സമ്മതിച്ചു.
https://www.facebook.com/Malayalivartha

























