സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി; ഒരേസമയം പരമാവധി 15 പേർക്ക് മാത്രം പ്രവേശനാനുമതി; ആരാധനാലയങ്ങള്‍ക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള പ്രദേശങ്ങളിൽ

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം എടുത്തത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാനും യോഗത്തില്‍ തീരുമാനമായി. ടിപിആര്‍ 24ന് മുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ടിപിആര്‍ എട്ടിന് താഴെ, 8 നും 16 നും ഇടയില്‍, 16 നും 24 നും ഇടയില്‍, 24 ന് മുകളില്‍ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.
https://www.facebook.com/Malayalivartha

























