സെപ്റ്റംബറിൽ അത് നടക്കും... മരണത്തിൽ നോ കോംപ്രമൈസ്... പോസിറ്റിവിറ്റി സ്റ്റെഡി... പൂട്ടഴിച്ചപ്പോൾ സംഭവിച്ചത്!

കേരളത്തിൽ സെപ്റ്റംബർ അവസാനത്തോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നുള്ള പ്രൊജക്ഷന്‍ റിപ്പോർട്ട് പുറത്ത് വന്ന ആശ്വാസത്തിലാണ് കേരള ജനത. യുഎസിലെ ആരോഗ്യ ഗവേഷണ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിലെ വിവരങ്ങൾ കൃത്യമായാൽ ഇത്തവണ കേരളത്തിന് നിയന്ത്രണങ്ങളോടെയാണെങ്കിലും ഓണം ആഘോഷിക്കാം എന്ന് വേണം കരുതാൻ.
ഓഗസ്റ്റ് 20നാണ് ഒന്നാം ഓണം നടക്കാനിരിക്കുന്നത്. അപ്പോഴേക്കും കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 8,167 വരെയായി കുറയും എന്നാണ് പ്രതീക്ഷ. പ്രതിരോധം കർശനമാക്കിയാൽ ഇത് 5000 വരെയാകും എന്നും സൂചനയുണ്ട്. പ്രതിദിന മരണനിരക്ക് 18 വരെ കുറയാനും സാധ്യതയുണ്ടെന്ന് പ്രൊജക്ഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ കേരളത്തിൽ ഇന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ അയവില്ലാതെ തുടരുകയാണ് എന്ന് വേണം പറയാൻ. കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. 8 ജില്ലകളിലാണ് 1000ത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,445 ആയി ഉയർന്നിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,992 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 675 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,12,116 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
അതേസമയം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണനിരക്കിൽ കേരളം ഏറെ പിന്നിലാണ്–11–ാം സ്ഥാനം. ഒരു ലക്ഷത്തിൽ 75.42 ആണ് കേരളത്തിലെ മരണ നിരക്ക്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇതു 43 ആണ്. ഐഎച്ച്എംഇ റിപ്പോർട്ട് പ്രകാരം ഗോവയാണ് മരണനിരക്കിൽ ഏറ്റവും മുന്നിൽ.
ഒരു ലക്ഷത്തിൽ 449 പേരാണ് ഗോവയിൽ കോവിഡ് ബാധിച്ചു മരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഡൽഹി–385.92 ആണ് ഡൽഹിയിലെ മരണനിരക്ക്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലെ മരണനിരക്ക് 229. പഞ്ചാബ്, ഉത്തരാഖണ്ഡ്, പഞ്ചിമബംഗാൾ, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേരളത്തിനു മുന്നിലുണ്ട്.
കോവാക്സീന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. ഭാരത് ബയോടെക്കിന്‍റെ ആവശ്യം തല്‍ക്കാലം പരിഗണിക്കില്ല. അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരും. ഗര്‍ഭിണികള്‍ക്ക് കോവാക്സീന്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി തള്ളി.
രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്സീന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പട്ന എയിംസില്‍ ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങി. രണ്ടും മൂന്നും ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ കുട്ടികളില്‍ കോവാക്സീന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
https://www.facebook.com/Malayalivartha























