കടയിൽ പോയി തിരിച്ചുവരുന്നതിനിടെ നീലഗിരിയിൽ രണ്ടുപേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി...സംഭവത്തിൽ പ്രതിഷേധം ശക്തം...

നീലഗിരിയിൽ രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ദേവർഷോല ദേവൻ രണ്ട് ഡിവിഷനിലെ കാരക്കുന്ന് പ്രദേശത്തെ ലിങ്കരാജ് (അയ്യപ്പൻ -56), രവി (56) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇരുവരുടേയും വീടിൻ്റെ സമീപത്താണ് ആക്രമണമുണ്ടായത്.
സമീപത്തെ കടയിൽ പോയി തിരിച്ചുവരുന്നതിനിടെ തേയിലത്തോട്ടത്തിന് സമീപം റോഡിൽവെച്ച് ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെ സ്ഥലത്തെ പമ്പ് ഹൗസിലെത്തിയയാളാണ് ഇവർ മരിച്ചുകിടക്കുന്നത് കണ്ടത്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ . സംഭവത്തിൽ പ്രതിഷേധം ശക്തമായി. നാട്ടുകാർ സംഘടിച്ച് മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നത് തടസപ്പെടുത്തി. സത്യഭാമയാണ് ലിങ്കരാജിൻ്റെ ഭാര്യ. മക്കൾ: മഞ് ജു, രജീഷ് (കുട്ടൻ), രാഹുൽ, രേഷ്മ. സുശീലയാണ് രവിയുടെ ഭാര്യ. മൂന്നു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha
























