Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

തൃഷയെക്കുറിച്ച് പൊതുവേദിയില്‍ നടന്‍ പാര്‍ഥിപന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

08 MARCH 2026 06:36 PM IST
മലയാളി വാര്‍ത്ത

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യുടെ ദാമ്പത്യത്തില്‍ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. അടുത്തിടെ ഇരുവരും വിവാഹ റിസപ്ഷനില്‍ ഒരുമിച്ച് പങ്കെടുത്തതും വിവാദമായിരുന്നു. ഇപ്പോഴിതാ നടന്‍ പാര്‍ഥിപന്‍ തൃഷയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഗലാട്ട അവാര്‍ഡ്‌സ് 2026 വേദിയില്‍ സംസാരിക്കവെ അവതാരകര്‍ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും പാര്‍ഥിപനോട് ചോദിക്കുന്നു. അതിനിടെ പൊന്നിയിന്‍ സെല്‍വനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ചുള്ള ചോദ്യം വന്നത്. ഒപ്പം പിന്നിലെ സ്‌ക്രീനില്‍ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാര്‍ഥിപന്‍ നല്‍കിയ മറുപടിയാണ് വിവാദമായത്.

'കുന്ദവൈയോട് വീട്ടില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലെങ്കില്‍ നല്ലത്. വീടിന് പുറത്തിറങ്ങുന്നത് ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്' എന്നാണ് നടന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിപേര്‍ പാര്‍ഥിപനെ വിമര്‍ശിച്ചും രംഗത്തെത്തുന്നുണ്ട്. ചിലര്‍ തൃഷയെ പരിഹസിച്ചും രംഗത്തെത്തുന്നുണ്ട്. വിജയ്‌ക്കൊപ്പം തൃഷ അടുത്തിടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് പാര്‍ഥിപന്‍ സൂചിപ്പിച്ചതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

നേരത്തെ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്. നിലവില്‍ സംഗീതയ്ക്കും മക്കളായ ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ച് നല്‍കുകയെന്ന് വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (26 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (32 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (47 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (49 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (52 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends