വീട്ടുമുറ്റത്തെ അലങ്കാര മത്സ്യക്കുളത്തില്‍ വീണ് ഒരു വയസുകാരന്‍ മരിച്ചു

വീട്ടുമുറ്റത്ത് അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനായി നിര്‍മിച്ച കുളത്തില്‍ വീണ് ഒരു വയസുകാരന്‍ മരിച്ചു. അഞ്ചല്‍ പാലമുക്ക് വലിയ കാട്ടില്‍ വീട്ടില്‍ വിഷ്ണു ശ്രുതി ദമ്ബതികളുടെ മകന്‍ ശ്രേയസ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇടമുളയ്ക്കല്‍ പനച്ചവിളയിയില്‍ അലങ്കാര മത്സ്യ വില്‍പനശാല നടത്തുന്ന വിഷ്ണുവിന് ഉച്ചഭക്ഷണവുമായി പോയിരിക്കുകയായിരുന്നു മാതാവ് ശ്രുതി. മൂത്തകുട്ടി ശ്രാവണിനോടൊപ്പം (ഏഴ്) ശ്രേയസിനേയും വീട്ടിനുള്ളില്‍ ഉറക്കിക്കിടത്തിയ ശേഷമാണ് പോയത്. സംഭവസമയം ഇവരുടെ മുത്തശ്ശി ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് കുട്ടിയുടെ കരച്ചില്‍ കേട്ട് മുത്തശ്ശി എത്തിയപ്പോഴേക്കും കുട്ടി വെള്ളത്തില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























