Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം സ്ത്രീധനം... 42 വര്‍ഷം മുമ്പ് ഒരു കര്‍ഷകന്‍ എടുത്ത തീരുമാനം? വൈറലായി കുറിപ്പ്

23 JUNE 2021 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം സ്ത്രീധനമാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്രം കേരളത്തില്‍ പൊലിഞ്ഞത് ആറോളം പെണ്‍കുട്ടികളുടെ ജീവനാണ്. ഇതിനു പിന്നാലെ 42 വര്‍ഷം മുമ്പ് ഒരു കര്‍ഷകന്‍ എടുത്ത തീരുമാനത്തെ കുറിച്ച് തുറന്നെഴുതുകയാണ് ഗായത്രി നായര്‍. മകള്‍ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രി അഡ്മിഷന്‍ കാത്തിരിക്കുന്നു. അപ്പോഴാണ് ബന്ധുക്കളില്‍ ചിലര്‍ കൊച്ചിന് ഒരു ഗള്‍ഫുകാരന്റെ കല്യാണലോചന കൊണ്ടുവരുന്നേ. ചെറുക്കന് 30നോട് അടുത്ത് പ്രായമുണ്ട്. പെങ്കൊച്ചിനാണേല്‍ തീരെ താല്പര്യം ഇല്ല, അച്ഛനും വല്യ താല്പര്യം ഒന്നും കാണിച്ചില്ല. പിന്നെ താഴെ 4 എണ്ണം ഇനിയുമുണ്ട് ഒന്നിനെ എങ്കിലും കെട്ടിച്ചാല്‍ ഗള്‍ഫുകാരനാവുമ്‌ബോള്‍ താഴെ ഉള്ളോര്‍ കൂടെ എങ്ങനേലും രക്ഷപെട്ടു പൊയ്‌ക്കോളും എന്നോര്‍ത്ത് സമ്മതിച്ചു.


കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നമുക്കൊരു 42 വര്‍ഷം പുറകോട്ടു പോകാം. അച്ഛനും അമ്മയും 6 മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തില്‍ ആണ് ഈ കഥ നടക്കുന്നത്. അമ്മ ആധ്യാപിക അച്ഛന് കൃഷി .6 മക്കളില്‍ രണ്ടാമത്തേത്തും അവസാനത്തേതും പെമ്ബിള്ളേര്‍. മൂത്ത മകള്‍ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രി അഡ്മിഷന്‍ കാത്തിരിക്കുന്നു. അപ്പോഴാണ് ബന്ധുക്കളില്‍ ചിലര്‍ കൊച്ചിന് ഒരു ഗള്‍ഫുകാരന്റെ കല്യാണലോചന കൊണ്ടുവരുന്നേ. ചെറുക്കന് 30നോട് അടുത്ത് പ്രായമുണ്ട്. പെങ്കൊച്ചിനാണേല്‍ തീരെ താല്പര്യം ഇല്ല, അച്ഛനും വല്യ താല്പര്യം ഒന്നും കാണിച്ചില്ല. പിന്നെ താഴെ 4 എണ്ണം ഇനിയുമുണ്ട് ഒന്നിനെ എങ്കിലും കെട്ടിച്ചാല്‍ ഗള്‍ഫുകാരനാവുമ്‌ബോള്‍ താഴെ ഉള്ളോര്‍ കൂടെ എങ്ങനേലും രക്ഷപെട്ടു പൊയ്‌ക്കോളും എന്നോര്‍ത്ത് സമ്മതിച്ചു.

അങ്ങനെ ചെറുക്കന്‍ കാണാന്‍ വന്ന ദിവസം ഇഷ്ടമില്ലായിരുന്നെങ്കില്‍ കൂടി വീട്ടുകാരുടെ ഇഷ്ടത്തിന് അവള്‍ അയാളുടെ മുന്നില്‍ പോയി നിന്നു.ഒരു 18 കാരിക്ക് എന്ത് സങ്കല്പം പണ്ടത്തെ കാലമായതോണ്ട് ആരുമൊട്ടും ചോദിച്ചതും ഇല്ലാ. എല്ലാം വീട്ടുകാര് പറയുന്ന പോലെ.മൗനം സമ്മതം.പയ്യന്‍ : ഈ കല്യാണം നടക്കുന്നതില്‍ എന്തെങ്കിലും വിരോധം ഉണ്ടൊ?പെണ്‍കുട്ടി : എല്ലാം അച്ഛനും അമ്മയും പറയുന്ന പോലെ
പയ്യന്‍ : ഇതെന്താ ഈ പാവാട കീറി ഇരിക്കുന്നേ. പെണ്‍കുട്ടി : ഓ! അത് കോളേജില്‍ ആസിഡ് വീണ് കീറിയതാണ് ( ഇഷ്ടമില്ലാതിരുന്നത് കൊണ്ട് കയ്യിലുള്ള ഏറ്റവും മോശം പാവാട ആണ് ഇട്ടിരുന്നേ)അച്ഛനും, അമ്മയും നാട്ടുകാരേം വീട്ടുകാരേം ഒക്കെ വിളി തുടങ്ങി, കൂട്ടുകാരികള്‍ എല്ലാം കല്യാണ കാര്യം പറഞ്ഞ് അവളെ കളിയാക്കി. എല്ലാരും കല്യാണത്തിന് വരാന്‍ സാരീ ഒക്കെ റെഡി ആക്കി വെച്ചു.കല്യാണത്തിന് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ ചെറുക്കന്റെ വീട്ടീന് പയ്യന്റെ പെങ്ങമാരും കുറച്ച് അമ്മാവന്മാരും കൂടെ പെണ്ണ് വീട്ടില്‍ വന്നു. കുശലന്വേഷണവും ഒക്കെ കഴിഞ്ഞപ്പോ ചെറുക്കന്‍ വീട്ടുകാര്‍ എല്ലാം കൂടെ പറമ്ബിന്റെ മൂലയ്ക്ക് നിന്നു എന്തൊക്കെയോ സംസാരിക്കുന്നു.ചര്‍ച്ച നീണ്ടു പോയപ്പോ പെണ്ണിന്റെ അമ്മ പറഞ്ഞു, ഞങ്ങളോടായിട്ടു എന്തേലും പറയാന്‍ ഉണ്ടെങ്കില്‍ അകത്തു കേറി ചായകുടിച്ചിട്ട് സംസാരിക്കാം. ഇവടിങ്ങനെ നില്കാതെ അകത്തേക്കു കയറു.

ചായകുടി ഒക്കെ കഴിഞ്ഞു , അടുപ്പത്തു ഉച്ചക്കലത്തെ ചോറും കറിയും ഒക്കെ ആക്കുന്ന തിരക്കിലാണ് ബാക്കി ബന്ധുക്കളെല്ലാം.അമ്മാവന്‍ : അല്ല അതായതു, കല്യാണത്തിന് മുന്‍പ് ഈ പറമ്ബിന്റെ ഒരു ഭാഗം കൊച്ചിന്റെ പേരില്‍ എഴുതി തരണംഅച്ഛന്‍ : അതെങ്ങനെ ശെരിയാവും? നമ്മള്‍ അങ്ങനൊന്നും നേരത്തെ പറഞ്ഞിരുന്നില്ലലോ. ഞങ്ങള്‍ അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ല.. അങ്ങനെ ചോദിക്കുന്നവരുടെ വീട്ടിലേക്കു ഞാന്‍ എന്റെ മോളെ വിടുന്നുമില്ല .കല്യാണത്തിന് വെറും ഒരാഴ്ച്ച മാത്രമിരിക്കെ ഇങ്ങനെ ഒരു പ്രതികരണം അവര് തീരെ പ്രതീക്ഷിച്ചില്ല, deal അമ്മാവന്‍ വീണ്ടും ടീമിനെ കൂട്ടി ചര്‍ച്ചക്ക് പോയി, അങ്ങനെ തീവ്രമായ ചര്‍ച്ചക്ക് ശേഷം മാമാജി പറഞ്ഞു,അമ്മാവന്‍ : അല്ല ഞങ്ങള്‍ സൂചിപ്പിച്ചു എന്നേ ഒള്ളു നിങ്ങള്‍ ഒന്നും തരണ്ട.ഞങ്ങള്‍ക്ക് പെണ്ണിനെ മാത്രം മതി.അച്ഛന്‍ : നിങ്ങള്‍ ഇപ്പോ പറമ്ബ് ചോദിച്ചു, ഇനി കല്യാണം കഴിഞ്ഞ് നിങ്ങള്‍ വീണ്ടും പലതും ചോദിക്കും അവസാനം എന്റെ മോള്‍ തൂങ്ങി ആടുന്നത് ഞാന്‍ കാണേണ്ടി വരും. അത് കൊണ്ട് ഈ കല്യാണം നടക്കില്ല.ഇങ്ങനെ ചിന്തിക്കുന്നവരുടെ വീട്ടിലേക്കു അവളെ വിടുന്നില്ല.ഈ സമയം അമ്മയുടെ സ്‌കൂളില്‍ കല്യാണം വിളിക്കാന്‍ ആയി പോയ മൂത്ത മകനെ ആളെ വിട്ടു വിളിപ്പിച്ചു. കൊടുത്ത കുറികളെല്ലാം തിരിച്ചു വാങ്ങിച്ചു.

ചെറുക്കനും അമ്മാവന്മാരും പോയ വഴിയില്‍ പിന്നെ പുല്ല് മുളച്ചിട്ടില്ല എന്നാണ് പറയുന്നേ. ഏതായാലും അന്ന് ആ പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ചു ആ അച്ഛന്‍ പറഞ്ഞു മോള്‍ വേഷമിക്കണ്ട ഇതിലും നല്ല ബന്ധം നമുക്ക് വേറെ വരും.. നീ പഠിക്ക്. (അതൊഴിഞ്ഞു പോയതില്‍ സത്യം പറഞ്ഞാല്‍ അവള്‍ happy ആയിരുന്നു )അന്ന് ആ വീട്ടില്‍ ശ്മശാന മൂകത ആയിരുന്നു. ആരുമൊന്നും കഴിച്ചില്ല, ആരും ഒന്നും മിണ്ടിയില്ല കുറച്ച് കഴിഞ്ഞു അന്ന് ആദ്യമായി അവള്‍ പൊട്ടിത്തെറിച്ചു..' ഒരു ഭാരം തീര്‍ക്കാന്‍ ആയി ഏതോ ഒരുത്തനെ നിങ്ങള്‍ കൊണ്ട് വന്നല്ലേ?? 'ഏതായാലും പിന്നെ വന്ന ആലോചനകള്‍ എല്ലാം പെണ്ണ് തന്നെ വേണ്ട എന്ന് പറഞ്ഞു.അവള്‍ പിന്നെ bsc കഴിഞ്ഞു, BEd കഴിഞ്ഞു അങ്ങനെ സര്‍ക്കാര്‍ ജോലിയും കിട്ടി ഒരു സുന്ദരനെയും കെട്ടി , തങ്കക്കുടം പോലെ രണ്ട് പിള്ളാരേം കിട്ടി..

42വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറി അടിച്ച കല്യാണം മുടങ്ങി പോയതു കൊണ്ട് റോഡിന്റെ ഒത്ത നടുക്ക് നിന്നിരുന്ന ആ വീട്ടിലെ പെണ്‍കുട്ടികള്‍ പിന്നെ കല്യാണം കഴിക്കാതെ നിന്നു പോയൊന്നുമില്ല, 6പേര്‍ക്കും നല്ല ജോലിയും കിട്ടി നല്ല രീതിയില്‍ തന്നെ അവരെല്ലാം ജീവിച്ചു.നമുക്ക് വേണ്ടത് നിലപാടുള്ള, മക്കളുടെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കുന്ന അച്ഛനമ്മമാരെ ആണ്.അല്ലാതെ കണക്കു പറഞ്ഞ് വരുന്നവന് മകളുടെ സന്തോഷം ത്രാസില്‍ സ്വര്‍ണ്ണവും സ്വത്തുമായി അളന്നു കൊടുക്കുന്നവരെ അല്ല. ഈ കഥയിലെ നായികയാണ് വത്സലകുമാരി  teacher .എന്റെ അമ്മ ഈ കഥയിലെ രഞ്ജി പണിക്കര്‍ സ്‌റ്റൈല്‍ ഇല്‍ മാസ്സ് ഡയലോഗ് അടിച്ച അച്ഛനാണ് ഞങ്ങളുടെ rocking അപ്പുപ്പന്‍ വാസുദേവന്‍ പിള്ള എന്ന വാസുപിള്ള ചേട്ടന്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (6 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (6 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (6 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (7 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (7 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (8 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (9 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (9 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (9 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (9 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (10 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (10 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (10 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (10 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (10 hours ago)

Malayali Vartha Recommends