ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്‌ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കുന്നതാണ്. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ (ആഗസ്റ്റ് 17) രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.
ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം ഒന്നിന് നടക്കും. രാവിലെ ഉഷഃ പൂജയ്ക്കു ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക.
മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിൻ്റെ ചുമതല. ചിങ്ങം ഒന്ന് മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























