കോഴിക്കോട് ആദിവാസി മേഖലയില്‍ കുട്ടികളില്‍ അരിവാള്‍ രോഗം വ്യാപിക്കുന്നു

കോഴിക്കോട് ചെമ്പുകടവ് ആദിവാസി മേഖലയില്‍ കുട്ടികളില്‍ അരിവാള്‍ രോഗം വ്യാപിക്കുന്നു. ഒരു മാസത്തിനിടെ ഏഴു കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുതിര്‍ന്ന സ്ത്രീകള്‍ പലരും രോഗം മൂലം മരിക്കുകയും ചെയ്തു.
രക്തബന്ധമുള്ളവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന കുട്ടികളിലാണ് രോഗം കണ്ടുവരുന്നത്. രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വയനാട്ടിലും അട്ടപ്പാടിയിലുമാണ് നേരത്തെ ഈ രോഗം കണ്ടുവന്നിരുന്നത്. കോഴിക്കോടും ഇത് വ്യാപിക്കുകയാണ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















