ലജ്ജിക്കട്ടെ കേരളം; 4 മാസത്തിനിടയില്‍ 709 ബാല പീഡനങ്ങള്‍

കേരളം ദൈവത്തിന്റെ സ്വന്തം നാടുപോലും... ഞങ്ങള്‍ പുറത്തു വിടുന്ന കണക്കുകള്‍ വായിക്കുമ്പോള്‍ ഇതു വെറും വാചകമടിയാണെന്ന് മനസിലാവും. ക്രൂരമായ കണ്ണുകള്‍ നമ്മുടെ കുട്ടികളുടെ ചുറ്റിലും കറങ്ങുന്നുണ്ട്. മാതാപിതാക്കള്‍ അതിനെക്കുറിച്ച് കൂടുതല്‍ ജാഗ്രത പാലിക്കണം.
ഇക്കൊല്ലം ജനുവരി മുതല്‍ ഏപ്രില്‍ വരെ 709 ബാലപീഡനങ്ങളാണെന്ന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക. 7 കുട്ടികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു.238 പേര്‍ ബലാല്‍സംഗത്തിനിരയായി. ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടികളുടെ അവസ്ഥയാണ് ദയനീയം. അവര്‍ വേശ്യകളായി മുദ്ര കുത്തപ്പെട്ട് റെസ്‌ക്യൂ ഹോമുകളില്‍ നരകയാതന അനുഭവിക്കുന്നു.
കുട്ടികളെ കടത്തി കൊണ്ടു പോയതിന് 43 കേസുകള്‍ 4 മാസകാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇവരില്‍ പലരും പെണ്‍ വാണിഭ സംഘങ്ങളുടെ കൈയ്യില്‍ അകപ്പെടുകയാണ്, ചിലരെ വാണിഭസംഘങ്ങളില്‍ നിന്നും വീണ്ടെടുത്ത് അന്വേഷണ സംഘം മാതാപിതാക്കളെ ഏല്‍പ്പിച്ചു.
കഴിഞ്ഞ നാലു മാസത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ ശൈശവവിവാഹം കഴിച്ചു. കുരുന്നുകളെ പീഡിപ്പിച്ചതിന് 415 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചെന്നാണ് ആഭ്യന്തര വകുപ്പ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുമെന്ന് ആഭ്യന്തരമന്ത്രി നിരന്തരം നിയമസഭയ്ക്ക് ഉറപ്പു നല്‍കാറുണ്ടെങ്കിലും ഫലത്തില്‍ ഒന്നും നടക്കുന്നില്ല. മനോരോഗിയായ ഒരാള്‍ മൂന്നാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം നടന്നിട്ട് മണിക്കൂറുകള്‍ മാത്രമാണായത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ഒറ്റയ്ക്കായിരുന്നില്ല. സഹപാഠികള്‍ക്കൊപ്പം സ്‌കൂളില്‍ പോകുമ്പോഴായിരുന്നു സംഭവം. പട്ടാപകല്‍ ഒരു കുഞ്ഞ് ഇത്രയും ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം കേരളത്തില്‍ ഒരു പക്ഷേ ആദ്യമായിരിക്കും.
പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിഷ്‌ക്രിയത്വമാണ് പലപ്പോഴും കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കാനുള്ള ഒരു കാരണം എന്നാല്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാലും അധികൃതര്‍ മൗനം പാലിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















