ആനക്കൊമ്പ് വേട്ട നടത്തിയ സംഘത്തിലെ ഏഴു പേര്‍ അറസ്റ്റില്‍

ആനക്കൊമ്പ് വേട്ട നടത്തിയ സംഘത്തിലെ ഏഴു പേരെ തിരുവനന്തപുരത്ത് അറസ്റ്റു ചെയ്തു. ഗുണ്ടാനേതാവ് ബ്രൈറ്റ് അജി ഉള്‍പ്പടെയുള്ള ഏഴു പേരാണ് ബാലരാമപുരത്ത് വച്ച് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് ആനക്കൊമ്പും ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കടത്താന്‍ വേണ്ടിയാണ് വിഗ്രഹങ്ങള്‍ നിര്‍മിച്ചതെന്ന് കരുതുന്നു. പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















