പഞ്ചാബ് നാഷണല്‍ ബാങ്കിലെ ലോക്കറില്‍നിന്ന് 200 പവനോളം അടിച്ചുമാറ്റിയതിന് ജീവനക്കാരന്‍ അറസ്റ്റില്‍

സ്വര്‍ണ്ണം മോഷണം പോയാല്‍ ആദ്യം കേള്‍ക്കുന്ന ചോദ്യം നിങ്ങള്‍ക്കിത് ബാങ്ക് ലോക്കറില്‍ വച്ചുകൂടെ എന്നാണ്. സുരക്ഷയുടെ അവസാന വാക്കായാണ് ആ ലോക്കര്‍ കാണുന്നത്. എന്നാല്‍ ബാങ്ക് ലോക്കര്‍ ഒട്ടും സുരക്ഷിതമല്ലെന്ന ഒരു വാര്‍ത്ത. ഇവിടെ വേലി തന്നെ വിളവ് തിന്നുകയാണ്. ബാങ്ക് അധികൃതര്‍ തന്നെ കവര്‍ച്ച നടത്തിയലോ. ജനങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയും ഉയര്‍ത്തുന്നതായിരുന്നു കോഴിക്കോട് പഞ്ചാബ് നാഷണല്‍ബാങ്കിലെ ലോക്കര്‍ കവര്‍ച്ച. ഒന്നും രണ്ടുമല്ല, 200 പവനിലധികം സ്വര്‍ണാഭരണങ്ങളും വജ്രമാലയും സൗദി മുദ്രയുള്ള സ്വര്‍ണനാണയങ്ങളുമൊക്കെയാണ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോഴിക്കോട് കെ.പി. കേശവമേനോന്‍ റോഡ് ശാഖയിലെ ലോക്കറില്‍നിന്ന് മോഷണം പോയത്.
പുതിയറ ജില്ലാ ജയിലിനുസമീപം ശ്രാമ്പിയില്‍ പറമ്പ് \'അച്യുതം\' വീട്ടില്‍ അനില്‍കുമാറിനെയാണ് (53) െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്പി യു. അബ്ദുല്‍കരീമും സംഘവും അറസ്റ്റ് ചെയ്തത്. ഇതേ ബാങ്കില്‍ മുമ്പ് പ്യൂണായും, ഇപ്പോള്‍ കഌക്കായും ജോലിനോക്കുന്ന അതേ വ്യക്തിതന്നെ.
2011-12 കാലഘട്ടത്തിലാണ് ലോക്കറുകളില്‍ മോഷണം നടന്നത്.
വരവില്‍ കവിഞ്ഞ സ്വത്തു സമ്പാധിച്ച അന്വേഷണം അനില്‍കുമാറിനുനേരെ തിരയാന്‍ കാരണം.മോഷണം നടക്കുന്ന കാലത്ത് ബാങ്കിലെ പ്യൂണായിരുന്നു ഇയാള്‍ 30 ലക്ഷം രൂപ ചെലവിട്ടാണ് വീടുവച്ചത്. ഇതിനിടെ 23 ലക്ഷം രൂപ വായ്പയെടുത്തെന്നും ഇയാള്‍ നേരത്തെ ലോക്കല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതിയുടെ ഭാര്യക്ക് ജോലിയില്ല. ഇയാളുടെ മാസശമ്പളവും വിറകുകച്ചവടക്കാരനായ പിതാവിന്റെ വരുമാനവുംകൊണ്ട് 23 ലക്ഷം രൂപയുടെ തിരിച്ചടവ് നടക്കില്‌ളെന്ന് െ്രെകംബ്രാഞ്ച് കണ്ടത്തെി. 30 ലക്ഷം മുടക്കിയതായി പറയുന്ന വീടിന് ഒരുകോടിയോളം ചെലവ് വന്നതായും പൊലീസ് കണ്ടത്തെി.
അനില്‍കുമാര്‍ ലോക്കറില്‍നിന്ന് എടുത്ത് സ്വന്തംപേരില്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍തന്നെ പണയംവച്ചിരുന്ന ഒരു കിലോയിലധികം സ്വര്‍ണത്തില്‍നിന്ന് എട്ട് സ്വര്‍ണനാണയങ്ങള്‍ മുസ്തഫ തിരിച്ചറിഞ്ഞു.
ലോക്കറുകള്‍ കൈാര്യംചെയ്തിരുന്നത് പ്യൂണായ അനില്‍കുമാറും അസി. മനോജറുമായിരുന്നു. നുണപരിശോധന നിശ്ചയിച്ചിരുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് അസി. മാനേജരെ തൃശൂരിലെ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്തെിയിരുന്നു. . ടൗണ്‍ സി.ഐ ടി.കെ. അഷ്‌റഫാണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാല്‍ ഈ അന്വേഷണം എങ്ങും എത്താതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിര്‍ദേശാനുസാരം കേസ് െ്രെകംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
മോഷണവും ദുരൂഹമരണവും തമ്മില്‍ ബന്ധമുണ്ടോ എന്നതും െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പ്യൂണായിരുന്ന കാലത്ത് രണ്ടുതവണ സാമ്പത്തിക തിരിമറിക്ക് പിടിക്കപ്പെട്ട അനില്‍കുമാറിനെ രക്ഷിക്കാന്‍ ബാങ്കിന്റെ ഉന്നതരടക്കം ശ്രമിച്ചതായും ആക്ഷേപമുണ്ട്.
കൂടുതല്‍ ബാങ്ക് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് കരുതുന്നുണ്ട്. കൂടുതല്‍ അറസ്റ്റുകളും വൈകാതെയുണ്ടാവുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















