നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അകത്താകുമോ എന്ന പേടിയില്‍ സിപിഎം നേതാക്കള്‍, കതിരൂര്‍ മനോജ് വധക്കേസിനു പുറമേ ടിപി ചന്ദ്രശേഖരന്‍ വധക്കേസും സിബിഐ അന്വേഷിക്കാന്‍ സാധ്യത

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പ് സമയത്ത് സിപിഎം നേതാക്കളെ അകത്താക്കാന്‍ ബിജെപി ശ്രമം തുടങ്ങി. കതിരൂര്‍ മനോജ് വധക്കേസിനുപുറമേ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസും സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. ടിപിയുടെ ഭാര്യ രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ തന്നെ രംഗത്തുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ടിപി വധക്കേസും സിബിഐ ഏറ്റെടുക്കുന്നത്. ടിപി വധക്കേസില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്മായിരുന്നെങ്കിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് സമരംമൂലം നേതാക്കള്‍ രക്ഷപ്പെട്ടു. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കുന്നതോട് കൂടി സിപിഎമ്മിന്റെ നില കൂടുതല്‍ പരുങ്ങലിലാവും. തെരഞ്ഞെടുപ്പ് സമയത്തായിരിക്കും നേതാക്കളുടെ അറസ്റ്റ് ഉണ്ടാവുക. സിപിഎമ്മിന്റെ കൊലപാതക രാഷ്ടീയത്തിനെതിരെയുള്ള ആയുധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുക എന്നതാണ് ബിജെപി തന്ത്രം. എന്നാല്‍ കതീരൂര്‍ മനോജ് വധക്കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നാണ് സൂചന.
മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യം തേടി. പെട്ടന്നുള്ളഅറസ്റ്റ് ഭയന്നാണ് ജയരാജന്റെ നീക്കം. എന്നാല്‍ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനെ സി.ബി.ഐ പ്രതിചേര്‍ത്തതോടെ കേസന്വേഷണം തിരിയുന്നത് പാര്‍ട്ടി നേതാക്കള്‍ ആശങ്കയിലാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആന്‍ജിയോ പ്‌ളാസ്റ്റിക്ക് വിധേയനായ പി. ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ കോടതി തീരുമാനം എന്തായാലും അടുത്തദിവസങ്ങളില്‍ അറസ്റ്റ് നടക്കാനിടയില്ല. സി.ബി.ഐയുടെ നീക്കങ്ങളെ സി.പി.എം സംസ്ഥാന നേതൃത്വം ഏറെ കരുതലോടെയാണ് നോക്കിക്കാണുന്നത്.
മധുസൂദനനെ പ്രതി ചേര്‍ത്തത് മുഖ്യപ്രതിയായ വിക്രമന് അക്രമത്തിന് ശേഷം പയ്യന്നൂരില്‍ ചികിത്സ ഒരുക്കിക്കൊടുത്തതിന്റെ പേരിലാണ്. രേഖകളില്ലാതെ ചികിത്സ നല്‍കാന്‍ ആശുപത്രിയിലെ ഡോ. കുഞ്ഞിക്കൃഷ്ണനോട് മധുസൂദനന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. മധുസൂദനനെ ഗൂഢാലോചനാ സംഭവത്തില്‍ സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് പി. ജയരാജന്‍ മുന്‍കൂര്‍ ജാമ്യം തേടിയത.് കൊലപാതകം നടന്ന പ്രദേശത്തല്ലാത്ത ഒരു ഏരിയാ സെക്രട്ടറി ഇത്തരത്തില്‍ സൗകര്യമൊരുക്കി കൊടുത്തുവെങ്കില്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് സി.ബി.ഐ കരുതുന്നത്. മധുസൂദനനെ ചോദ്യംചെയ്യലിന് വിധേയമാക്കുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ ഗൂഢാലോചന കേസില്‍ പ്രതി പട്ടികയില്‍ വരുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















