പാലാ മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു: തിങ്കളാഴിച്ച കോട്ടയത്ത് ഹര്‍ത്താല്‍

കാലവും നിയവും പരിഷ്‌ക്കാരങ്ങളും ഒന്നും പോലീസിനെ മാറ്റിയിട്ടില്ലെന്നു കാണിക്കുന്ന മറ്റൊരു സംഭവം കൂടി. പോലീസ് കസ്റ്റഡിയില്‍ എടുത്ത മരങ്ങാട്ടുപള്ളി സ്വദേശി പാറയ്ക്കല്‍ സിബി (40) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയിലാണ് സിബിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരുക്കേറ്റ സിബി ട്രോമകെയര്‍ വിഭാഗത്തി?ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അബോധാവസ്ഥയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന സിബിയുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സിബിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മരങ്ങാട്ടുപള്ളി എസ്.ഐ കെ.എ ജോര്‍ജുകുട്ടിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റു ചെയ്തിരുന്നു. കോട്ടയം എസ്.പി എം.പി ദിനേശിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ നടപടി സ്വീകരിച്ചത്.
എന്നാല്‍ സിബിയെ സ്‌റ്റേഷനില്‍ കൊണ്ടുവന്നശേഷം നിയമാനുസരണം നടത്തേണ്ട വൈദ്യപരിശോധന നടത്തിയിരുന്നില്ലെന്നും എസ്.പി പറഞ്ഞിരുന്നു. അറസ്റ്റു വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതാണെന്നും എസ്.പി വ്യക്തമാക്കിയിരുന്നു.
ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സിബി അതീവ അവശനിലയിലായിരുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. ജാമ്യത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ പിറ്റേന്നാണ് സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലാ താലൂക്ക് ആശുപത്രിയിലാണ് ആദ്യം സിബിയെ പ്രവേശിപ്പിച്ചത്. തലയുടെ പിന്നില്‍ മാരകമായി മുറിവേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ മാസം 29നാണ് സിബിയെ കസ്റ്റഡിയിലെടുത്തത്. ഗവ.ആശുപത്രിക്കു സമീപമുണ്ടായ അടിപിടിയിലാണ് സിബിക്ക് പരുക്കേറ്റതെന്നും കൈയ്യില്‍ മദ്യക്കുപ്പിയുമായി ബഹളംവച്ചതിനാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നുമാണ് എസ്.പിയുടെ റിപ്പോര്‍ട്ട്.
സിബിയ്ക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അമല്‍ എന്ന പതിനാറുകാരനുമായി സിബി അടിപിടിയുണ്ടാക്കിയിരുന്നു. ഇതിനിടയിലാകും പരുക്കേറ്റതെന്നാണ് പോലീസിന്റെ ഭാഷ്യം. കസ്റ്റഡിയിലെടുക്കുനേ്പാള്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ട അവസ്ഥ സിബിക്കുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴിച്ച കോട്ടയത്ത് എല്‍ ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















