കോട്ടയത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

മരങ്ങാട്ടുപിള്ളിയില്‍ ലോക്കപ്പ് മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച കോട്ടയത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പാറയില്‍ സിബി (40) ആണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















