ഒരുകോടി ഇരുപതുലക്ഷം രൂപയ്ക്ക് വാങ്ങിയ കോംപാക്ടറുകള്‍ മനപൂര്‍വം കട്ടപ്പുറത്താക്കി; ഗരസഭയുടെ പ്രവൃത്തി ടിപ്പര്‍മുതലാളിമാരെ സഹായിക്കാനെന്ന് ബി ജെ പി; തിരുവനന്തപുരം നഗരസഭയ്ക്കെതിരെ പുതിയ ആരോപണം

തിരുവനന്തപുരം നഗരസഭയ്ക്കെതിരെ പുതിയ ആരോപണവുമായി വീണ്ടും ബി ജെ പി രംഗത്തെത്തി. ചവര്‍ നീക്കത്തിനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഒരുകോടി ഇരുപതുലക്ഷം രൂപയ്ക്ക് വാങ്ങിയ കോംപാക്ടറുകള്‍ മനപൂര്‍വം കട്ടപ്പുറത്താക്കിയെന്നാണ് ആരോപണം. ബി ജെ പി കോര്‍പ്പറേഷന്‍ കൗണ്‍സിലറായ കരമന അജിത്താണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. നഗരസഭയുടെ പ്രവൃത്തി ടിപ്പര്‍മുതലാളിമാരെ സഹായിക്കാനെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
1500 സിഎഫ് ടി കപ്പാസിറ്റിയുള്ളതാണ് കോംപാക്ടറുകള്‍. സാധാരണ ഒരു ടിപ്പറില്‍ കൊള്ളുന്നതിന്റെ ഇരട്ടിമാലിന്യം ഇവയുടെ സഹായത്തോടെ നീക്കം ചെയ്യാന്‍ കഴിയും. കോംപാക്ടറുകള്‍ കട്ടപ്പുറത്തായതോടെ മാലിന്യം നീക്കാന്‍ ടിപ്പറുകള്‍ കൂടുതല്‍ ട്രിപ്പ് അടിക്കാന്‍ തുടങ്ങി. കോംപാക്ടറുകള്‍ നന്നാക്കാനുള്ള ഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇത് സി പി എമ്മിന് വേണ്ടപ്പെട്ട ടിപ്പര്‍ മുതലാളിമാര്‍ക്ക് കൂടുതല്‍ പണം ലഭിക്കാന്‍ വേണ്ടിയാണെന്നാണെന്നാണ് കരമന അജിത്ത് കുറ്റപ്പെടുത്തുന്നത്. നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന മേയറാണ് ഇതിന് ഉത്തരം നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ആറ്റുകാര്‍ പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാനെന്ന പേരില്‍ ടിപ്പര്‍ വാടകയ്ക്ക് എടുത്തതിലൂടെ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha






















