ചെറുമകളെ കൊലപ്പെടുത്തിയ കേസില്‍ മുത്തശിക്കു നാലു വര്‍ഷം കഠിനതടവ്

വീട്ടുജോലി ചെയ്യാത്തതിലുള്ള ദേഷ്യത്തില്‍ ചെറുമകളെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മുത്തശിക്കു നാലു വര്‍ഷം കഠിന തടവ്. കോലാനി പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസിന്റെ ഭാര്യ ഭവാനി(67)യെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ. ജോര്‍ജ് ഉമ്മന്‍ ശിക്ഷിച്ചത്. 10 വര്‍ഷം കഠിനതടവിനു ശിക്ഷിക്കേണ്ട കുറ്റമാണെങ്കിലും വാര്‍ധക്യവും അനാഥയെന്നുള്ളതും പരിഗണിച്ചാണ് ശിക്ഷ കുറച്ചതെന്നു വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ചെറുമകള്‍ ദേവി (13)യെ ഭവാനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2013 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭവാനിയും മകന്‍ ശെല്‍വന്റെ മകള്‍ ദേവിയും വര്‍ഷങ്ങളായി കോലാനി പാറക്കടവ് കോളനിയിലാണ് താമസിച്ചിരുന്നത്. ദേവി ജനിച്ചയുടന്‍ മാതാവ് കുട്ടിയെ ഉപേക്ഷിച്ചു സ്ഥലംവിട്ടു. പിതാവ് ശെല്‍വന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് തമിഴ്‌നാട്ടില്‍ താമസമാക്കി. തുടര്‍ന്ന് മുത്തശിയായ ഭവാനിയുടെ സംരക്ഷണയിലാണ് കുട്ടി വളര്‍ന്നത്. ഈ സംഭവത്തിന് ഒരു മാസം മുന്‍പ് ആറാം ക്ലാസ്സില്‍ വച്ച് ദേവി പഠനം നിര്‍ത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഭവാനി വീട്ടിലെത്തിയപ്പോള്‍ വീട്ടുജോലികള്‍ ചെയ്യാതെ ചെറുമകള്‍ ദേവി ഉറങ്ങുന്നതു കണ്ടു.
ഇതിന്റെ രോഷത്തിലാണ് ഭവാനി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നാണു കുറ്റപത്രത്തിലുള്ളത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദേവിയെ ആശുപത്രിയിലെത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2013 ഏപ്രില്‍ 12നു ദേവി മരിച്ചു. ശരീരത്തില്‍ തീ കൊളുത്തിയശേഷം വാതില്‍ പുറത്തുനിന്നു പൂട്ടിയാണ് ഭവാനി രക്ഷപ്പെട്ടത്. ചികിത്സയിലിരിക്കെ ദേവിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിപ്പട്ടികയില്‍ 20 പേരാണുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോളി ജെയിംസ് വട്ടക്കുഴി കോടതിയില്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















